ജി. എൽ. പി. എസ് കണ്ണമംഗലം/അക്ഷരവൃക്ഷം/കോവിഡ് തന്ന പാഠം

Schoolwiki സംരംഭത്തിൽ നിന്ന്
കോവിഡ് തന്ന പാഠം

ഇത്ര മനോഹരമായിരുന്നോ ഈ കോഴികളെ കാണാൻ. പൂവൻ കോഴി തലകുലുക്കി വരുന്നത് കാണാൻ എന്ത് ചന്തമാണ്. വീടിൻെറ പിന്നാമ്പുറത്ത് വന്നിരിക്കുന്ന കിളികളുടെ ശബ്ദം എന്ത് രസമാണ് കോൾക്കാൻ. അപ്പോഴുണ്ട് ഉമ്മ ചക്കയും താങ്ങിപിടിച്ച് വരുന്നു. അപ്പൊ ഇന്നും ഉച്ചക്ക് ചക്ക തന്നെ. പത്ത് മണിക്കുള്ള കഞ്ഞിക്ക് ഉള്ള ഉണക്കമീൻ താത്ത കഴുകുന്നുണ്ട്.. ഇപ്പോ ഇതാണ് എന്നും. ബിരിയാണിക്ക് പൂതിയാകുന്നു. പൂതിവെച്ചിട്ട് എന്താ കാര്യം കിട്ടില്ലല്ലോ......കടകൾ തുറക്കുന്നില്ല, വണ്ടികൾ ഒാടുന്നില്ല എല്ലാം നിശ്ചലം. ചൈനയിൽ കൊറോണ ഉണ്ടെന്ന് പത്രത്തിൽ കണ്ടിരിന്നു. അന്ന് അതിനെ കുറിച്ച് വായിക്കാൻ എവിടെ നേരം. ട്യൂഷൻ, സ്കൂൾ, വീണ്ടും ട്യൂഷൻ .....ഓർ‍ക്കുമ്പോൾ തന്നെ തലയ്ക്ക് ഭ്രാന്ത് പിടിക്കുന്നു. ഇന്ന് നോരം പോയിക്കിട്ടാൻ പെടാപാട് പെടുകയാണ്. എത്ര പെട്ടന്നാണ് നമ്മുടെ നാട് മാറിമറിഞ്ഞത്. രോഗം ഇല്ല, രോഗികൾ ഇല്ല, ആശുപത്രിയിൽ പോകുന്നില്ല, കല്യാണം ഇല്ല, മരണം കോൾക്കുന്നില്ല,. എല്ലാം ശാന്തം. ക്ലാസ് കഴിഞ്ഞ് പുറത്തൊക്കെ ഒന്ന് കറങ്ങിവന്നാലും കൈ കഴുകാതെ കിട്ടുന്നതൊക്കെ തിന്നിരുന്നു. ഇപ്പോൾ പുറത്ത് എവിടേയും പോകുന്നില്ല, കൈ കഴുകൽ മാത്രം.
ഇന്നാള് വല്ലിമ്മ പറഞ്ഞിരുന്നു ,വല്ലിമ്മാൻെറ കല്യാണത്തിന് ഒരു കോഴികൊണ്ടാണ് കറിവെച്ചതെന്ന്.....അത് കേട്ടപ്പോൾ തള്ള് തള്ള് എന്ന് പറഞ്ഞു കളിയാക്കി. അപ്പൊ വല്ലിമ്മ പറയാണ് ബല്ല്യ പൈസക്കാര് രണ്ട് കോഴിനെ അർക്കൊള്ളൂന്ന്. അത് കേട്ടപ്പോൾ ‍ഞാൻ കളിയാക്കി ചിരിച്ചു. ഇന്നലെ ആയിരുന്നു താത്താന്റെ മോളെ കല്യാണം. ആദ്യം ഉറപ്പിച്ചതായിരുന്നു.രാത്രി താത്ത വിളിചിപ്പോൾ പറഞ്ഞു ഒരു കിലോ കോഴി വാങ്ങിയിരുന്നു. പുതിയാപ്ല വരുമ്പോൾ കൊടുക്കാന്,‍ അപ്പോഴാണ് എനിക്ക് മനസ്സിലായത് നമ്മൾ ഒരുപാട് പിറകോട്ട് പോയിട്ടുണ്ടെന്ന്, ഇനിയും മാറും. നമ്മൾ മുഖം മറച്ചാണ് ഇപ്പോൾ സംസാരിക്കുന്നത്, എങ്കിലും ഒരുപാട് കഥകൾ പറയാനുണ്ട്. ചെറിയ നെഞ്ച് വേദന വന്നാൽ ഒാപ്പറേഷൻ നടത്തിയിരുന്ന ആശുപത്രിക്കാർ പോലും ഇപ്പോൾ പറയുന്നത് അങ്ങോട്ട് വരണ്ട എന്നാണ്. എല്ലാം തകിടം മറിഞ്ഞു. കണ്ണിന് കാണാൻ കഴിയാത്ത വൈറസ്, അതിനെ ആർക്ക് പിടിച്ച് കെട്ടാൻ കഴിയും. അതെ അവന് മാത്രം. നമ്മൾ കാണാത്ത നമ്മെ പടച്ച ദൈവത്തിന് മാത്രം. കൈകഴുകിയും ,സാമൂഹിക അകലം പാലിച്ചും , മാറിനിന്നും നമ്മൾ ശ്രമിക്കുക. മറയില്ലാതെ ദൈവത്തോട് പ്രാർത്ഥിക്കുക. രോഗം മാറാനും കഴിഞ്ഞ കാലം മറക്കാതെ ജീവിതത്തിൽ മുന്നോട്ട് പോവാനും...


ഫാത്തിമ സിബ എൻ
4 A ജി..എൽ..പി.എസ് കണ്ണമംഗലം
വേങ്ങര ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ



 സാങ്കേതിക പരിശോധന - Mohammedrafi തീയ്യതി: 31/ 12/ 2021 >> രചനാവിഭാഗം - കഥ