ജി. എൽ. പി. എസ്. വേണാട്/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്

ഇടുക്കി ജില്ലയുടെ കുട്ടനാട് എന്നറിയപ്പെടുന്ന മുട്ടുകാട് എന്ന ഗ്രാമത്തിൽ 1973  ലാണ് ഒരു ഗവണ്മെന്റ് വിദ്യാലയം എന്ന സ്വപ്നം  സാക്ഷാത്ക്കരിച്ചുകൊണ്ട് ജി എൽ പി എസ് വേണാട് രൂപീകൃതമായത്. അക്കാലഘട്ടത്തിലെ ഗ്രാമീണരുടെ അക്ഷീണമായ പ്രയത്‌ന ഫലമായാണ് നാടിന്റ വിളക്കായി സ്കൂൾ ഉയർന്നു വന്നത്. അവികസിതമായിരുന്ന ഈ ഗ്രാമത്തിലെ നിരക്ഷരരായ ജനങ്ങൾക്ക് അറിവിന്റെ അക്ഷരങ്ങൾ പകർന്നു നൽകി വികസനത്തിന്റെ പാതയിലേക്ക് വെളിച്ചം പകർന്നതിൽ ഈ സ്കൂളിന് സ്തുത്യർഹമായ സ്ഥാനമാണുള്ളത്. ഗതാഗത സൗകര്യങ്ങൾ ഒന്നും തന്നെ ഇല്ലാതിരുന്ന അക്കാലത്തു ഈ ഗ്രാമത്തിലെ കുട്ടികൾക്ക് സ്കൂളിൽ പോകണമെങ്കിൽ തൊട്ടടുത്ത പ്രദേശമായ പൊട്ടൻകാട് ഉള്ള സ്കൂളിലേക്ക് കിലോമീറ്ററുകൾ നടന്നു പോകേണ്ടിയിരുന്നു. വന്യജീവികൾ വിഹരിച്ചിരുന്ന അക്കാലത്തു കുട്ടികൾക്ക് യാത്ര ഏറെ ഭീതിജനനകമായിരുന്നു. അത്തരം സാഹചര്യങ്ങൾക്കിടയിലാണ് നാട്ടിലൊരു ഗവണ്മെന്റ് സ്കൂൾ എന്ന സ്വപ്നത്തിലേക്ക് മുട്ടുകാട് നിവാസികൾ നടന്നു കയറിയത്.

മറ്റു ഗവണ്മെന്റ് സ്ഥാപനങ്ങൾ ഒന്നും തന്നെയില്ലാത്ത ഇവിടെ ഗ്രാമസഭ പോലുള്ള കൂടിച്ചേരലുകൾക്ക് ജനങ്ങൾക്കുള്ള ഏക ആശ്രയമാണ് ഇവിടം. ഭൗതിക സാഹചര്യങ്ങൾ ഏറെ പരിമിതമായിരുന്ന ഈ സ്കൂളിൽ ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിലാണ് വികസന പ്രവർത്തനങ്ങൾ സജീവമായത്. 2004 -2005 കാലഘട്ടത്തിലെ കേരള വികസന പദ്ധതിയുടെ ഭാഗമായി ചിന്നക്കനാൽ പഞ്ചായത്ത്‌ 24 .06 2005 ന് 11 .5 ലക്ഷം രൂപ അടങ്കൽ തുകക്ക് വേണാട് ഗവണ്മെന്റ് എൽ പി സ്കൂളിന്റെ പുനർനിർമാണത്തിനു ശിലാസ്ഥാപനം നടത്തി. അന്നത്തെ പഞ്ചായത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി ഷീല ശശീന്ദ്രന്റെ അധ്യക്ഷതയിൽ പഞ്ചായത് പ്രസിഡന്റ് ആയിരുന്ന ശ്രീമതി ആർ വലിയമ്മാൾ ആണ് ശിലാസ്ഥാപനം നടത്തിയത്. തുടർന്ന് ഏറെ ഭൗതിക സാഹചര്യങ്ങളോട് കൂടിയ പുതിയ സ്കൂൾ കെട്ടിടം 01 .06 .2006 ന് അന്നത്തെ എം എൽ എ ആയിരുന്ന ശ്രീ കെ കെ ജയചന്ദ്രൻ ഉദ്‌ഘാടനം ചെയ്തു. ഇന്നും  പഞ്ചായത്തിന്റെ സജീവ മേൽനോട്ടത്തിൽ ഇവിടം വികസന പ്രവർത്തനങ്ങൾ അനുദിനം നടന്നു കൊണ്ടിരിക്കുന്നു. ഇന്ന് ഇംഗ്ലീഷ് മീഡിയം വിദ്യാലയങ്ങളുടെ അധിനിവേശം സ്കൂളി കുട്ടികളുടെ ഇന്നത്തെ സാരമായി ബാധിച്ചിട്ടുണ്ടെങ്കിലും മുട്ടുകാടിന്റെ വിളക്കായി നെടുംതൂണായി വേണാട് എൽ പി സ്കൂൾ നിലകൊള്ളുന്നു.

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം