ലോകം മുഴുവൻ ഭീതി പടർത്തി
താണ്ഡവമാടും രോഗം
ജാതിമതങ്ങൾ നോക്കാതെ ആളെ കൊല്ലും രോഗം
ചെറുക്കണം നാം തടയണം കൊറോണ മഹാമാരിയെ
കൈയും മുഖവും കഴുകേണം
ശുചിത്വം നമ്മൾ പാലിക്കേണം
നമ്മെ രക്ഷിക്കാൻ നമ്മെ നയിക്കാൻ പോലീസുമുണ്ടല്ലോ കൂട്ടിന്നായ്
തുമ്മിയാൽ രോഗം ചീറ്റിയാൽ രോഗം നമ്മെ നശിപ്പിക്കും രോഗം
പാലിക്കൂ ജാഗ്രത പാലിക്കൂ കൂട്ടരേ
മലയാളനാടിൻ കരുത്തുകൂട്ടാൻ
ഒരുമിച്ചുകൂടാതൊറ്റയ്ക് നിൽക്കൂ
ദൈവത്തിനാടിൻ ദൈവമായി മാറണം
കാക്കണം നമ്മുടെ നാടിനെ നാം