ജി. എൽ. പി. എസ്. അയ്യന്തോൾ/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

ജി. എൽ. പി. എസ്. അയ്യന്തോൾ എന്ന ഈ സ്കൂളിന്റെ ചരിത്രം ആരംഭിക്കുന്നത് തേൻചിത്തുകാവ് ക്ഷേത്രത്തിൻ്റെ പരിസരത്തുള്ള പടിഞ്ഞാറ്റേടത്ത് ചേറ്റമ്പറ്റ മനക്കാരുടെ കളപ്പുരയിൽ എഴുത്താശ്ശാൻ്റെ അടുത്ത് വിദ്യ അഭ്യസിക്കുവാൻ വിരലിൽ എണ്ണാവുന്ന കുട്ടികൾ എത്തിച്ചേർന്നതുമുതലാണ്. പിന്നീട് കുട്ടികളുടെ ബാഹുല്യം നിമിത്തം പിന്നീട് എഴുത്തുപള്ളിക്കൂടം കാർത്ത്യായനി ക്ഷേത്രത്തിനു സമീപമുള്ള മനവക കാര്യസ്ഥനായ പന്നിക്കര മരുതൂ൪ രാമൻ നായരുടെ വീടിനടുത്തേക്കാക്കി. പിന്നീട് 1916 ൽ ഇന്നത്തെ ലോ കോളേജ് സ്ഥിതി ചെയ്യുന്ന സ്ഥലത്ത് ഒരു ഓലഷെഡ് കെട്ടി പ്രവർത്തനം ആരംഭിച്ചു. ഒറ്റ മുറിയിൽ ആരംഭിച്ച ഈ എൽ. പി. സ്കൂളിൽ പിന്നീട് 8 ക്ലാസ് മുറികൾ ഉണ്ടായി. ഏറെക്കാലം 4-)൦ ക്ലാസ് വരെ ഉണ്ടായിരുന്ന ഈ സ്കൂൾ മലയാളം സ്കൂൾ എന്നായിരുന്നു അറിയപ്പെട്ടിരുന്നത്. പിന്നീട് നാലര ക്ലാസ് കൂട്ടിച്ചേർത്തു.കിഴക്കിനിയേടത്ത് മനയ്ക്കൽ നിന്ന് ലഭിച്ച ഒന്നര ഏക്കർ സ്ഥലവും, അച്ചൻ കുളങ്ങര വാരിയത്തുനിന്നു൦ ലഭിച്ച 80 സെന്റ് സ്ഥലവും ചേർത്ത് ജി. എച്ച്. എസ്. എസ് ഉ൦ പ്രവർത്തനം ആരംഭിച്ചു. ലോ കോളേജ് നിർമ്മാണത്തിനായി പിന്നീട് ജി. എൽ. പി. എസ് അയ്യന്തോൾ ഹൈസ്കൂളിന്റെ മൂലയിലുള്ള കെട്ടിടത്തിലേക്ക് മാറ്റപ്പെട്ടു. ഇപ്പോൾ പ്രീ പ്രൈമറി മുതൽ ഹയർസെക്കന്ററി വരെ ഒരു വലിയ വിദ്യാഭ്യാസ സമുച്ചയമായി ഇത് നിലകൊള്ളുന്നു. ജി. എൽ. പി. എസ് അയ്യന്തോൾ പ്രത്യേകം എച്ച് എം ൻ്റെ കീഴിൽ സ്വതന്ത്രമായി പ്രവർത്തിക്കുന്നു.