സഹായം Reading Problems? Click here


ജി. എച്ച് എസ് മുക്കുടം/സയൻസ് ക്ലബ്ബ്-17

Schoolwiki സംരംഭത്തിൽ നിന്ന്

സയൻസ് ക്ലബ്ബ്

വിദ്യാർത്ഥികളുടെ ശാസ്ത്ര ആഭിമുഖ്യവും ക്രിയാത്മകതയും വർദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടുകൂടി ഞങ്ങളുടെ സ്കൂളിലും ശാസ്ത്ര അദ്ധ്യാപിക ബീന ടീച്ചറുടെ നേതൃത്വത്തിൽ സയൻസ് ക്ലബ്ബ് പ്രവർത്തിക്കുന്നു.

ദിനാചരണങ്ങൾ

മനുഷ്യനും പ്രകൃതിയും പരസ്പരം പൂരകങ്ങളാണ്, ഒന്നില്ലെങ്കിൽ മറ്റൊന്ന് നിലനിൽക്കില്ല എന്നതിരിച്ചറിവ് കുട്ടികളിൽ വളർത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെ ജൂൺ 5-ന് പരിസ്ഥിതി ദിനമായി ആചരിച്ചുകൊണ്ട് ശാസ്ത്ര ക്ലബ്ബിൻറെ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിക്കുന്നു. നമ്മുടെ മുൻ രാഷ്ട്രപതി എ.പി.ജെ അബ്ദുൾ കലാം ദിനം, ലഹരി വിരുദ്ധ ദിനം, ഓസോൺദിനം, ഹിരോഷിമാ ദിനാചരണം, ചാന്ദ്രദിനാചരണം, ആൽബർട്ട് ഐൻസ്റ്റീൻ ദിനാചരണം, സി വി രാമൻ ദിനാചരണം എന്നിവയെല്ലാം വിവിധ പരിപാടികളോടെ ആചരിക്കുന്നു.