ജി. എച്ച്. എസ്. എസ് പൂക്കോട്ടൂർ/ആർട്‌സ് ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

അറബിക് ക്ലബ്

സ്കൂളിൽ അലിഫ് അറബിക് ക്ലബ് സജീവമായി പ്രവർത്തിച്ചുവരുന്നു. അറബി ഭാഷാ പഠനവുമായി ബന്ധപ്പെട്ട് പാഠ്യ-പാഠ്യേതര പ്രവർത്തനങ്ങൾ നടത്തുന്നു. അന്താരാഷ്ട്ര അറബിക് ദിനമായി ബന്ധപ്പെട്ടും മറ്റു ദിനാചരണങ്ങളിലും ക്വിസ്, അറബി ഗാനം തുടങ്ങിയ മത്സരങ്ങൾ നടത്തുന്നു. വിജയികളായ കുട്ടികൾക്ക് പ്രത്യേക പ്രോത്സാഹന സമ്മാനങ്ങൾ നൽകുന്നു. അറബി ഭാഷയെ കുറിച്ചുള്ള അറിവുകൾ പരിപോഷിപ്പിക്കുന്നതിന് ഡോക്യുമെന്ററികൾ ഓൺലൈനായി കുട്ടികൾക്ക് നൽകി വരുന്നു.

ഉർദു ക്ലബ്

സ്കൂളിൽ സജീവമായി പ്രവർത്തിക്കുന്ന ക്ലബ്ബാണ് സഹാറ ഉറുദു ക്ലബ്. അല്ലാമ ഇഖ്ബാൽ ടാലന്റ് ടെസ്റ്റ് മത്സരത്തിലൂടെ ജില്ലാ തലത്തിലും സംസ്ഥാന തലത്തിലും ശ്രദ്ധേയമായ നേട്ടം കൈവരിച്ചിട്ടുണ്ട്. തുടർച്ചയായ മൂന്നു പ്രാവശ്യം സംസ്ഥാന തലത്തിൽ ഇഖ്ബാൽ ടാലന്റ് ടെസ്റ്റിൽ വിജയികൾ ആയിട്ടുണ്ട്. ദേശീയ ഉറുദു ദിനം, ലോക ഉറുദു ദിനം മറ്റു ദിനാചരണങ്ങളിലും ശ്രദ്ധേയമായ പ്രവർത്തനങ്ങൾ കാഴ്‍ചവെച്ചിട്ടുണ്ട്. ഉർദു ഭാഷാ പഠനം പരിപോഷിപ്പിക്കുന്നതിന് പ്രത്യേക പരിശീലന ക്ലാസ്സുകൾ നൽകുന്നു. ഉർദു ക്ലബ്ബിന്റെ കീഴിൽ ബ്ലോഗ് പ്രവർത്തിക്കുന്നു. http://urduclubghsspookkottur.blogspot.com എന്ന ബ്ലോഗിലൂടെ കുട്ടികളുടെ ഉറുദു ക്ലബ് പ്രവർത്തനങ്ങൾ പ്രദർശിപ്പിക്കുന്നു.

ഹിന്ദി ക്ലബ്

സ്കൂളിലെ ഒരു പ്രധാന ക്ലബ്ബാണ് ഹിന്ദി ക്ലബ്. ജൂൺ ആദ്യവാരം തന്നെ എല്ലാ ക്ലാസ്സുകളിൽ നിന്നും കുട്ടികളെ തിരഞ്ഞെടുത്ത് രാഷ്ട്രഭാഷ ക്ലബ്ബ് രൂപീകരിക്കുന്നു. പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ക്ലാസ് തലത്തിൽ എല്ലാവർഷവും പോസ്റ്റർ രചനാ മത്സരം നടത്തുകയും തുടർന്ന് സ്കൂൾതലത്തിൽ ഡിജിറ്റൽ രൂപത്തിൽ മത്സരം സംഘടിപ്പിക്കുകയും ചെയ്തു കൊണ്ടിരിക്കുന്നു. ജൂലൈ 31ന് പ്രേംചന്ദ് ദിനത്തോടനുബന്ധിച്ചും സെപ്റ്റംബർ 14-ന് ഹിന്ദി ദിനവുമായി ബന്ധപ്പെട്ടും പ്രശ്നോത്തരി ,കഥാരചന, കവിതാ രചന, മറ്റു മത്സരങ്ങൾ നടത്തുകയും സബ്ജില്ല ജില്ലാതലങ്ങളിൽ വിദ്യാർഥികളെ പങ്കെടുപ്പിക്കുകയും ചെയ്യുന്നു. ഹിന്ദി ഭാഷയിൽ ആവറേജിന് താഴെയുള്ള വിദ്യാർഥികളെ കണ്ടെത്തി അവരെ ഉയർത്തിക്കൊണ്ടുവരാനുള്ള പരിപാടികൾ ആസൂത്രണം ചെയ്തു എല്ലാ വർഷങ്ങളിലും നടപ്പിലാക്കി കൊണ്ടിരിക്കുന്നു.