ജി. എച്ച്. എസ്. എസ്. പള്ളിക്കര/പാഠ്യേതര പ്രവർത്തനങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്

ജി. എച്ച്. എസ്. എസ്. പള്ളിക്കര/പഠ്യേതര പ്രവർത്തനങ്ങൾ/പഠ്യേതര പ്രവർത്തനങ്ങൾ|കൂടുതൽ വായിക്കുക]] .2021-22 അധ്യയന വർഷത്തെ പ്രവേശനോൽസവം ഓൺലൈനായി വിവിധ പരിപാടികളോടെ സംഘടിപ്പിച്ചു. പഞ്ചായത്ത് പ്രസിഡൻ്റ് മറ്റ് ജനപ്രതിനിധികൾ, പി ടി.എ ഭാരവാഹികൾ അധ്യാപകർ എന്നിവർ പങ്കെടുത്ത പരിപാടിയിൽ കുട്ടികൾ വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു' ശേഷം അധ്യാപകർ കുട്ടികളുടെ വീടുകളിൽ ചെന്ന് മധുരം നൽകി. ജൂൺ അഞ്ചിന് പരിസ്ഥിതി ദിനം അധ്യാപകർ വിദ്യാലയത്തിലും കുട്ടികൾ വീട്ടിലും വൃക്ഷ തൈകൾനട്ട് ആചരിച്ചു. വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ ഉദ്ഘാടനസമുചിതമായി കൊണ്ടാടി.പ്രശസ്ത സാഹിത്യകാരൻ സി വി ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. യുവകവി കെ.സുമേഷ് കൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തി. ഇക്കാലയളവിൽ കുട്ടികൾക്കായി ഓൺലൈൻ മേഖലയിലെ അപകടങ്ങൾ ലഹരിയുടെ ദൂഷ്യം തുടങ്ങിയ വിഷയങ്ങളിൽ ഓൺലൈനിൽ ബോധവൽക്കരണ പരിപാടികൾ നടത്തി. നവംബറിൽ വിദ്യാലയം തുറന്നതോടെ ആഘോഷപൂർണമായ പ്രവേശനോൽസവം നടത്തി. തുറക്കുന്നതിന് മുന്നോടിയായി അധ്യാപകരുടെ നേതൃത്വത്തിൽ സ്ക്കൂളും പരിസരവും ശുചീകരിച്ചു. ഇക്കാലയളവിൽ സംഘടിപ്പിച്ച ശ്രദ്ധേയ പരിപാടികളിൽ ഒന്ന് ദേശീയ ഗണിത ശാസ്ത്ര ദിനാചരണമാണ്. ലോകത്തിന് നമ്മുടെ രാജ്യം സംഭാവന നൽകിയ അതുല്യ ഗണിത ശാസ്ത്ര പ്രതിഭയായ ശ്രീനിവാസ രാമാനുജൻ്റെ ജൻമദിനമായ ദേശീയ ഗണിതശാസ്ത്ര ദിനം ഡിസംബർ 22 ന് കോവിഡ് മഹാമാരിയുടെ പരിമിതിയിലും വൈവിധ്യമാർന്ന പരിപാടികളോടെയാണ് നടത്തിയത്. ഗണിതത്തിലെ വിവിധ മേഖലകളെയും പ്രതിഭകളെയും പരിചയപ്പെടുത്തുന്ന പ്രദർശനം ഏറെ ശ്രദ്ധേയമായിരുന്നു. വിവിധ പസിലുകളിലൂടെ ഗണിതത്തിൻ്റെ അടിസ്ഥാന തത്വങ്ങൾ പ്രദർശനത്തിലുടെ കൃട്ടികൾക്ക് പരിചയപ്പെടാൻ കഴിഞു.കോവിഡ് പ്രോട്ടോക്കോൾ പാലിച്ച് വിവിധ സമയങ്ങളിലായി എല്ലാ വിദ്യാർത്ഥികൾക്കും പ്രദർശനം കാണുവാനുള്ള അവസരമൊരുക്കി. പ്രദർശനം പി.ടി.എ പ്രസിഡൻ്റ് സത്താർ തൊട്ടി ഉദ്ഘാടനം ചെയ്തു. ഹെഡ്മാസ്റ്റർ അബ്ദുൽ ജബ്ബാർ വി.പി കെ ,സീനിയർ അസിസ്റ്റൻ്റ് ഷൈന ടീച്ചർ സ്റ്റാഫ് സെക്രട്ടറി ഇന്ദിര ടീച്ചർ മത്സ് ക്ലബ് കൺവീനർ സുഹൈല പി.സി തുടങ്ങിയവർ പങ്കെടുത്തു. തുർന്ന് പവർ പോയിൻറ് പ്രസൻ്റേഷനിലൂടെ ഗണിതത്തെ വിദ്യാർത്ഥികൾക്ക് ആസ്വാദ്യകരമാക്കുന അവതരണവും നടന്നു. വിദ്യാർത്ഥികൾക്കായി ഗണിത ശാസ്ത്ര ക്വിസും സംഘടിപ്പിച്ചു.