ജി. എച്ച്. എസ്. എസ്. ഉദിനൂർ/അക്ഷരവൃക്ഷം/ശുചിത്വം

Schoolwiki സംരംഭത്തിൽ നിന്ന്
ശുചിത്വം

ഞങ്ങൾ ഒരുപറ്റം സൂക്ഷമജീവികളാണ്.വെറും സൂക്ഷ്മജീവികളല്ല .നല്ല ഒന്നാന്തരം അസുഖങ്ങൾ ഉണ്ടാക്കുന്ന സൂക്ഷമജീവികൾ.സാധാരണയായി കണ്ടുവരുന്ന ജലദോഷവും പനിയും തൊട്ട് നിങ്ങളേവരും ഭയപ്പെടുന്ന എയ്ഡ്സ്,ഹെപ്പറ്റൈറ്റിസ്,കൊറോണ തുടങ്ങിയവയും ഞങ്ങൾ ഉണ്ടാക്കുന്നത് തന്നെ. എന്നാൽ നിങ്ങളുടെ കൊള്ളരുതായ്മ കൊണ്ടുതന്നെയാണ് ഞങ്ങൾ നിങ്ങളിൽ രോഗത്തിന്റെ വിത്തുകൾ വിതയ്ക്കുന്നത്.ഒരു തരത്തിൽ പറഞ്ഞാൽ ഞങ്ങളെ ക്ഷണിച്ചു വരുത്തുന്നു.നിങ്ങൾക്ക് ഞങ്ങളെ അകറ്റിനിർത്തണമെങ്കിൽ ശുചിത്വം പാലിച്ചേ മതിയാകൂ.ശുചിത്വം ഇല്ലാത്ത അന്തരീക്ഷത്തിൽ ഞങ്ങൾ എലികളെയും കൊതുകുകളെയും കൂട്ടു പിടിച്ച് നിങ്ങളിൽ പ്രവേശിക്കും.മലിനമായ ജലം, മണ്ണ് തുടങ്ങിയവയിൽ നിന്നും ഞങ്ങൾ നിങ്ങളിൽ എത്തും.ചുരുക്കിപറഞ്ഞാൽ എത്താതെ ഇരിക്കേണ്ടത് നിങ്ങൾ ഓരോരുത്തരുടെയും കടമയാണ്.ഇതെല്ലാം കേട്ട് ഞങ്ങളെ അപ്പാടെ വെറുക്കല്ലെ.ഞങ്ങളുടെ ഭൂരിഭാഗം കൂട്ടുകാരും നിങ്ങൾക്ക് ഉപകാരം ചെയ്യുന്നവരാണ്.

അനുരാജ്
10 ജി എച്ച് എസ്സ് എസ്സ് ഉദിനൂർ
ചെറുവത്തൂർ ഉപജില്ല
കാസർഗോഡ്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Vijayanrajapuram തീയ്യതി: 15/ 04/ 2020 >> രചനാവിഭാഗം - ലേഖനം