ജി. എച്ച്. എസ്.എസ് മുളളരിങ്ങാട്/ഗണിത ക്ലബ്

Schoolwiki സംരംഭത്തിൽ നിന്ന്

ഗണിത ശാസ്ത്ര ക്ലബ്

വ൪ഷാരംഭത്തിൽ തന്നെ 1മുതൽ12വരെയുള്ള ക്ലാസുകളിൽ നിന്നുംഗണിത ശാസ്ത്ര ക്ലബ്ബിന്റെ  ഭാരവാഹികളെ തിരഞ്ഞെടുത്തു . എല്ലാമാസവും മീറ്റിങ്ങ് കൂടി ക്ലബിൻ്റെ പ്രവർത്തനങ്ങൾ വിലയിരുത്തുന്നുണ്ട്. ക്ലബിൻ്റെ ആഭിമുഖ്യത്തിൽ ക്വിസ് മത്സരം നടത്തുകയും വിജയികൾക്ക് പ്രോൽസാഹന സമ്മാനങ്ങൾ നൽകുകയും ചെയ്തു. സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് പതാക നിർമാണ മത്സരം നടത്തുകയും ഒന്നും രണ്ടും സ്ഥാനങ്ങൾ നേടിയവർക്ക് സമ്മാനങ്ങൾ നൽകുകയും ചെയ്തു . ഹൈസ്കൂളിലെ കുട്ടികൾ ചുറ്റളവും പരപ്പളവുംഎന്ന വിഷയത്തിൽ  പ്രസൻ്റേഷൻതയ്യാറാക്കുകയും ശാസ്ത്ര രംഗത്തിൽ അവതരിപ്പിക്കുകയും ചെയ്തു.