ജി. എച്ച്. എസ്സ്. വിജയരാഘവപുരം/അക്ഷരവൃക്ഷം/ഭൂമിയിലെ ദൈവങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
ഭൂമിയിലെ ദൈവങ്ങൾ

ഇത് കോവിഡ് കാലം
ഇളം കാറ്റായി വന്ന്
കൊടുങ്കാറ്റായി മാറിയ കോവിഡ്
ആരാധനാലയങ്ങൾ ഒന്നൊന്നായി അടഞ്ഞു .
ആചാരനുഷ്ഠാനങ്ങൾ വിസ്‌മൃതിയിലാണ്ടു .
പക്ഷേ,
മനം നിറഞ്ഞു , കൺ നിറഞ്ഞു,
ഞാനൊത്തിരി ദൈവങ്ങളെ കാണുന്നു !
ദൈവത്തിന്റെ കരസ്പർശമറിയുന്നു !
സ്റ്റെതസ്കോപ്പണിഞ്ഞു ദൈവങ്ങൾ:
വെള്ളയുടിപ്പിട്ടു നൂറുകണക്കിന് ദൈവങ്ങൾ ;
ഐസൊലേഷൻ വാർഡിൽ സാന്ത്വനമായി -
ദൈവത്തിന്റെ തലോടൽ ;
ക്വാറന്റൈൻ കാലത്ത്-
ആശ്വാസ വചനങ്ങളുമായി ദൈവങ്ങൾ ;
കിലോമീറ്ററുകളോളം വാഹനമോടിച്ചു
ഡ്രൈവർ ദൈവങ്ങൾ ;
കാക്കിയണിഞ്ഞു പൊരിവെയിലത്തു
നൂറു നൂറു ദൈവങ്ങൾ ;
വിശക്കുന്നവന് ഭക്ഷണപ്പൊതികളുമായി
വീടന്വേഷിച്ചു വരുന്ന ദൈവങ്ങൾ ;
തെരുവുകളിലെ മാലിന്യങ്ങൾ
മടികൂടാതെ കോരിമാറ്റുന്ന ദൈവങ്ങൾ
മൃഗങ്ങൾക്കും പക്ഷികൾക്കും
സാന്ത്വനമായി തെരുവുകൾ തോറും ദൈവങ്ങൾ;
ആരാധനയാളങ്ങളിൽ കാണാത്ത ,
വഴിപാടുകളിൽ വീഴാത്ത ദൈവങ്ങൾ !
കരുണയുടെ , സാന്ത്വനത്തിന്റെ
സ്നേഹത്തിന്റെ നറുംനിലാവ് !
ദൈവങ്ങൾ തെരുവുകൾ തോറും അലയുന്നു
നമുക്കുറങ്ങണം ശാന്തിയോടെ
"ഇതും നമ്മളെ കടന്നു പോകും "
ശക്തമായ കാവലുണ്ട് നമുക്കു ചുറ്റും
വലിച്ചെറിയാം നമ്മുടെ വിദ്വേഷങ്ങൾ -
മാറ്റിയെടുക്കാം പിണക്കങ്ങൾ -
പൊട്ടിയ ബന്ധങ്ങൾ കൂട്ടിയിണക്കാം -
ജീവിതമെന്ന ചെറിയ കാലയളവ്
പരസ്പരം 'സ്നേഹിച്ചു തീർക്കാം
"ഇതും നമ്മളെ കടന്നു പോകും "
"ഇതും നമ്മളെ കടന്നു പോകും "
 

ഹരി ഗോവിന്ദ് വി . എസ്‌
VIII എ ജി. എച്ച്. എസ്സ്. വിജയരാഘവപുരം
ചാലക്കുടി ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sunirmaes തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കവിത


,