ജി. എച്ച്. എസ്സ്. എസ്സ് മെഡിക്കൽ കോളജ് കാമ്പസ്/അക്ഷരവൃക്ഷം/ശുചിത്വം

Schoolwiki സംരംഭത്തിൽ നിന്ന്
ശുചിത്വം

പ്രാചീന കാലം മുതൽ നമ്മുടെ പൂർവികർ ശുചിത്വത്തിന്റെ കാര്യത്തിൽ ഏറെ ശ്രദ്ധാലുക്കളായിരുന്നു. ശുചിത്വം എന്നത് ഒരു സംസ്കാരമാണെന്ന് അവർ തിരിച്ചറിഞ്ഞിരുന്നു. നമ്മുടെ ആരോഗ്യ അവസ്ഥയും ശുചിത്വവും വളരെയധികം ബന്ധപ്പെട്ടിരിക്കുന്നു. ആരോഗ്യ വിദ്യാഭ്യാസ മേഖലകളിൽ ഏറെ മുൻപന്തിയിൽ നിൽക്കുമ്പോഴും ശുചിത്വത്തിന്റെ കാര്യത്തിൽ നാം ഏറെ പിന്നിലാണെന്ന് കാണാം. വ്യക്തി ശുചിത്വത്തിന് പ്രാധാന്യം നൽകുന്ന മലയാളി പരിസര ശുചിത്വത്തിനും പൊതു ശുചിത്വത്തിനും അത്ര പ്രാധാന്യം നൽകുന്നില്ല. ലോകത്തിലെ തന്നെ ഏറ്റവും ശ്രദ്ധേയമായ ആരോഗ്യസ്ഥിതി നിലനിന്നിരുന്ന കേരളത്തിലെ സ്ഥിതി ഇന്ന് പാടെ മാറിയിരിക്കുന്നു. കേരളം ഇന്ന് പകർച്ചവ്യാധികളുടെ നാടായി മാറിക്കൊണ്ടിരിക്കുന്നു. ആവർത്തിച്ചുവരുന്ന പകർച്ചവ്യാധികൾ നമ്മുടെ ശുചിത്വമില്ലായ്മയ്ക്ക് കിട്ടുന്ന പ്രതിഫലം അല്ലേ എന്ന് ചിന്തിക്കേണ്ടിയിരിക്കുന്നു. ലോകം ഇന്ന് കൊറോണ (കോവിഡ് 19 ) എന്ന ജീവനു തന്നെ ഭീഷണിയായ വൈറസിന്റെ പിടിയിലാണെന്ന് നമുക്കറിയാം. ഇതിൽനിന്ന് രക്ഷനേടാൻ നാം വ്യക്തിശുചിത്വവും സാമൂഹിക അകലവും പാലിക്കേണ്ടതുണ്ടെന്നും നാം മനസ്സിലാക്കി. ശുചിത്വം എന്ന നമ്മുടെ പൂർവികരുടെ സംസ്കാരത്തിലേക്ക് നാം തിരിച്ച് പോകേണ്ടതുണ്ട്. പകർച്ചവ്യാധികളിൽ നിന്നും മഹാമാരികളിൽ നിന്നും നമ്മുടെ നാടിനെ രക്ഷിക്കാൻ വ്യക്തിശുചിത്വവും പരിസരശുചിത്വവും പാലിക്കുന്നതിനോടൊപ്പം പൊതുസ്ഥലങ്ങളും ജലസ്രോതസ്സുകളും മലിനമാക്കാതെ കാത്തുസൂക്ഷിക്കുകയും വേണം.

അദിദേവ് എസ്
5 ജി.എച്ച്. എസ്സ്. എസ്സ്. എം.സി.സി
കോഴിക്കോട് റൂറൽ ഉപജില്ല
കോഴിക്കോട്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Noufalelettil തീയ്യതി: 19/ 01/ 2022 >> രചനാവിഭാഗം - ലേഖനം