ജി. എച്ച്. എസ്സ്. എസ്സ് കുനിശ്ശേരി/അക്ഷരവൃക്ഷം/ഗോ കൊറോണ ഗോ

Schoolwiki സംരംഭത്തിൽ നിന്ന്
ഗോ കൊറോണ ഗോ

ബയോളജി പരീക്ഷ കഴിഞ്ഞതിനു പിറ്റേ ദിവസം കണക്ക് പരീക്ഷയെ കുറിച്ചുള്ള ടെൻഷനിൽ മെല്ലെ പഠിക്കാനായി പുസ്തകമെടുത്ത സമയത്താണ് പരീക്ഷ മാറ്റിയ വിവരം അറിയുന്നത് മനസ്സിൽ സന്തോഷമുണ്ടായെങ്കിലും ദിവസങ്ങൾ കടന്നുപോകുംതോറും മനസ്സിൽ ഭീതിയും ഭയവുമെല്ലാം നിറഞ്ഞു. അതൊരു ആധിയായി.*

  • കൊറോണ വൈറസ് എന്ന കെണിയിൽ ലോകം മുഴുവൻ അകപ്പെട്ടുകൊണ്ടിരിക്കുകയാണ്. ആ സത്യം ലോകം അറിഞ്ഞുതുടങ്ങുന്നതിനു മുൻപുതന്നെ കെണിയിൽ പകുതിയോളം രാജ്യങ്ങളും പെട്ടുകഴിഞ്ഞു. അമേരിക്ക അടക്കമുള്ള രാജ്യങ്ങൾ നയിച്ചുകൊണ്ടിരിക്കുകയാണ്. ദിനങ്ങൾ പിന്നിടുമ്പോൾ വർദ്ധിക്കുകയല്ലാതെ കുറയുന്നില്ല. ഈ വിപത്ത് മറികടക്കാനായി കോടാനുകോടി ജനങ്ങൾ പ്രാർത്ഥനയിലും കണ്ണീരിലുമാണ്. ഉറ്റവരെയും ഉടയവരെയും ഒരു നോക്ക് കാണാൻ കഴിയാതെ നൊന്തു നീറി കഴിയുന്ന മാതാവിന്റെയും പിതാവിന്റെയും സഹോദരങ്ങളുടേയുമെല്ലാം പ്രാർത്ഥനയ്ക്ക് മുന്നിൽ ഒരിക്കലും കൊറോണ വൈറസിന് അധികകാലം നിലനിൽപ്പില്ല. സ്വന്തം മക്കളുടെ വരെ ജഡം കാണാൻ കഴിയാതെ മനസ്സിൽ സങ്കടത്തിന്റ കടൽ ഇളകിമറിയുന്ന കുടുംബങ്ങളുടെ കണ്ണിൽനിന്നും പൊടിയുന്നത് ഒരിക്കലും കണ്ണുനീരല്ല മറിച്ചു രക്തമാണ് സ്നേഹത്തിന്റെ രക്തം.*
  • കൊറോണ വൈറസിന്റെ പിടിയിലായിരുന്ന ഇന്നത്തെ കാലത്ത് സ്വന്തം ജീവൻ പോലും പണയവച്ച് പ്രവർത്തിക്കുന്ന ഡോക്ടർമാർക്കും നേഴ്സ്മാർക്കും ഹൃദയത്തിൽ കവിഞ്ഞ നന്ദി രേഖപ്പെടുത്തുന്നു. ഈ അവസ്ഥയിൽ ഭക്ഷണമില്ലാത്തവർക്ക് ഭക്ഷണം എത്തിച്ചു കൊടുക്കുന്ന ആ നല്ലമനസ്കതക്ക് മുന്നിൽ കൈ തൊഴുന്നു. നാട്ടിലേക്കും വീട്ടിലേക്കും പോവാൻ കഴിയാത്ത ഒട്ടനവധിപേർ നമുക്ക് ചുറ്റും ഉണ്ടെന്നറിയാം ആരോഗ്യ ഉദ്യോഗസ്ഥർ നമുക്ക് തരുന്ന നിർദ്ദേശങ്ങൾ പാലിക്കുകയും കൊറോണയെ ഇല്ലാതാക്കുകയും വേണം*
  • ഇത്രയും സന്തോഷത്തോടെ ചിരിച്ചുല്ലസിച്ചുനിൽക്കുന്ന കോറോണേ നീ ഓർത്തോ നിന്നെ കൊന്നുകളയുക എന്നതാണ് ഈ ലോകത്തിന്റെ ലക്ഷ്യം അതിനുമുന്നിൽ നിനക്ക് പിടിച്ചുനിൽക്കാൻ കഴിയുമെങ്കിൽ അതൊന്ന് കാണണം അമ്പലങ്ങൾക്കും പള്ളികൾക്കും ഇതുപോലുള്ള അടച്ചുപൂട്ടലുകൾ ഇതുവരെ നേരിടേണ്ടിവന്നിട്ടില്ല. നീ അതിൽ സന്തോഷിക്കുകയാണെന്നറിയാം, നീ ഒന്ന് മനസ്സിൽ കരുതിക്കോ ഞങ്ങളുടെ ഈ കൂട്ടായ പ്രവർത്തനം മൂലം നിനക്കിവിടെ നിലനിൽപ്പില്ല അത് നീ ഓർത്തോ?*
  • തിരികെപ്പോകൂ കോറോണേ അതാണ് നിനക്ക് നല്ലത്.*
അഞ്ജന എം
10 A ജി._എച്ച്._എസ്സ്._എസ്സ്_കുനിശ്ശേരി
ആലത്തൂർ ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം



 സാങ്കേതിക പരിശോധന - Padmakumar g തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - ലേഖനം