ജി. എച്ച്. എസ്സ്. എസ്സ്. വെറ്റിലപ്പാറ/എന്റെ ഗ്രാമം
വെറ്റിലപ്പാറ, അതിരപ്പിള്ളി
ഗവൺമെന്റ് ഹയർസെക്കൻഡറി സ്കൂൾ വെറ്റിലപ്പാറ സ്ഥിതിചെയ്യുന്നത് അതിരപ്പിള്ളി പഞ്ചായത്തിലാണ്.
കേരളത്തിലെ തൃശൂർ ജില്ലയുടെ കിഴക്കൻ അതിർത്തിയിലെ ഒരു ഗ്രാമപഞ്ചായത്താണ് അതിരപ്പിള്ളി. ചാലക്കുടിക്ക് കിഴക്കായാണ് ഈ പഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്.
' കേരളത്തിലെ നയാഗ്ര' എന്നറിയപ്പെടുന്ന അതിരപ്പിള്ളി വെള്ളച്ചാട്ടം വെറ്റിലപ്പാറയിൽ നിന്നും കേവലം ഏഴു കിലോമീറ്റർ അകലെയാണ് സ്ഥിതി ചെയ്യുന്നത്. കൂടാതെ രണ്ടു സ്ഥലങ്ങളിലായി ചാർപ്പ വെള്ളച്ചാട്ടം, വാഴച്ചാൽ വെള്ളച്ചാട്ടം എന്നിവ കാണാം. പശ്ചിമഘട്ട മലനിരകളും ചാലക്കുടി പുഴയും എണ്ണപ്പനകളും അതിരപ്പിള്ളി കൂടുതൽ മനോഹരിയാക്കുന്നു. ഇവിടെ പൊതുവേ ഒരു തണുത്ത കാലാവസ്ഥയാണ് ഉള്ളത്. ആന, കുരങ്ങൻ, മുതല, മാൻ,കാട്ടുപോത്ത്, മയിൽ എന്നീ വന്യമൃഗങ്ങളെയെല്ലാം തന്നെ പകൽസമയത്തും വെറ്റിലപ്പാറയിൽ കാണാൻ സാധിക്കും. അത് സഞ്ചാരികളെ ഇവിടേക്ക് ആകർഷിപ്പിക്കുന്നു
അതിരപ്പിള്ളി-വാഴച്ചാൽ പ്രദേശത്തെ വനങ്ങളിൽ വംശനാശഭീഷണി നേരിടുന്നതും തദ്ദേശീയവുമായ നിരവധി സസ്യജന്തുജാലങ്ങൾ കാണപ്പെടുന്നു. വംശനാശഭീഷണി നേരിടുന്ന നാല് വേഴാമ്പലുകളെ കാണുന്ന പശ്ചിമഘട്ടത്തിലെ ഏക പ്രദേശമാണിത് . ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട ജൈവവൈവിധ്യ ഹോട്ട് സ്പോട്ടുകളിൽ ഒന്നാണ് പശ്ചിമഘട്ടം.
വിനോദസഞ്ചാര കേന്ദ്രങ്ങൾ
അതിരപ്പിള്ളി വെള്ളച്ചാട്ടം [[ /home/ghss/Desktop/KOOL-24/Activity/CLASS/ASSENMENT/Assignment-M6/waterfalls|Thumb| അതിരപ്പിള്ളി വെള്ളച്ചാട്ടം , ചാർപ്പ വെള്ളച്ചാട്ടം]]
ചാർപ്പ വെള്ളച്ചാട്ടം
വാഴച്ചാൽ വെള്ളച്ചാട്ടം
സിൽവർ സ്റ്റോം വാട്ടർ പാർക്ക്
പൊതു സ്ഥാപനങ്ങൾ
ഗവൺമെന്റ് ഹോസ്പിറ്റൽ
ആയുർവേദ ഹോസ്പിറ്റൽ
അതിരപ്പിള്ളി പഞ്ചായത്ത് ഓഫീസ്
കൃഷിഭവൻ
പോലീസ് സ്റ്റേഷൻ
പിന്നോക്ക വിഭാഗത്തിലുള്ള ആൺകുട്ടികൾക്കായുള്ള ഹോസ്റ്റൽ
പ്രമുഖവ്യക്തികൾ
അവലംബം
https://ml.wikipedia.org/wiki/
https://ml.wikipedia.org/wiki/%E0%B4%9A%E0%B4%BE%E0%B5%BC%E0%B4%AA%E0%B5%8D%E0%B4%AA