ജി. എച്ച്. എസ്സ്. എസ്സ്. ചെമ്പൂച്ചിറ/ഫിലിം ക്ലബ്ബ്
സൗഹൃദം
2019-20 അധ്യയനവർഷത്തിൽ സ്കൂളിലെ സംസ്കൃതവിദ്യാർത്ഥികൾ അഭിനയിച്ച് സംസ്കൃതാധ്യാപകനായ നിധീഷ് മാസ്റ്റർ സംവിധാനം ചെയ്ത സംസ്കൃതലഘുചലച്ചിത്രമാണ് സൗഹൃദം. പൊതുവിദ്യാഭ്യാസവകുപ്പ് സംഘടിപ്പിച്ച സംസ്കൃതഹ്രസ്വചലച്ചിത്രമേളയിൽ പങ്കെടുത്ത് പുരസ്കാരവും നേടി. മികച്ച തിരക്കഥയ്ക്ക് ഒന്നാം സ്ഥാനവും നേടി. പ്ലാസ്റ്റിക് ഉപയോഗം കുറച്ച് പേപ്പർ ഉത്പന്നങ്ങൾ പ്രോത്സാഹിപ്പിക്കുക എന്നതായിരുന്നു ചിത്രത്തിന്റെ സന്ദേശം. ചിത്രം സംസ്കൃതഭാഷയിലാണ് എടിത്തിട്ടുള്ളത്.
ഗ്രേസി
ലഹരിക്കെതിരെ ബോധവത്കരണം നടത്തുന്നതിന്റെ ഭാഗമായി ചെമ്പുച്ചിറ സ്കൂളിലെ എസ് പി സി യൂണിറ്റ് ചെയ്ത പ്രൊജക്ടാണ് ഗ്രേസി എന്ന ഷോർട്ട്ഫിലിം. ലഹരിയുപയോഗിക്കുന്ന തലമുറയെ തിരുത്താൻ ഗ്രേസിയെപ്പോലെയുള്ള അമ്മമാർക്ക് നേരിടേണ്ടിവരുന്ന സമ്മർദ്ദങ്ങളാണ് ചിത്രം മുന്നോട്ട് വയ്ക്കുന്നത്. എസ് പി സി വിദ്യാർത്ഥികളും രക്ഷിതാക്കളും അധ്യാപകരും അഭിനയിച്ച ചിത്രത്തിന്റെ കഥയും സംവിധാനവും അധ്യാപകനായ നിധീഷ് മാസ്റ്ററാണ് ചെയ്തിരിക്കുന്നത്. സംസ്ഥാനതലത്തിൽ ഏറെ ശ്രദ്ധിക്കപ്പെട്ട ഗ്രേസി ലഹരിവിരുദ്ധകാമ്പയിനുകളിൽ ഒരു മാതൃകയായി പ്രദർശിപ്പിക്കുന്നുണ്ട്.