ജി. എച്ച്.എസ്. മന്നാംക​ണ്ടം/മാത് സ് ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്
         വിദ്യാർത്ഥികൾക്ക് ഗണിതശാസ്ത്രത്തിൽ താൽപര്യമുണ്ടാക്കുന്ന പ്രവർത്തനങ്ങൾ ഏറ്റെടുത്ത് നടത്തി എല്ലാ വിദ്യാർത്ഥികളെയും ഗണിതാഭിരുചിയുള്ളവരാക്കി മാറ്റുകയെന്നതാണ്  ഗണിതക്ലബിന്റെ ലക്ഷ്യം. അക്കാദമിക വർഷത്തിന്റെ തുടക്കത്തിൽ തന്നെ ഗണിത ക്ലബ്ബിന്റെ പ്രവർത്തനങ്ങൾ ആരംഭിക്കുന്നു . ഗണിത പസിൽ, പുസ്തക പരിചയം, ഗണിത ശാസ്ത്രഞ‌ജ്ഞരെ പരിചയപ്പെടൽ,  ജനസംഖ്യാ ദിനത്തോടനുബന്ധിച്ച് ചർച്ച, ജ്യോമട്രിക്കൽ ചാർട്ട് നിർമ്മാണം, പസിൽ, നമ്പർ ചാർട്ട് , ദേശീയ ഗണിത ദിനത്തോടനുബന്ധിച്ച് രാമാനുജൻ ക്വിസ്, സെമിനാർ എന്നിവ പ്രധാന പ്രവർത്തനങ്ങളാണ്. 
         2022 -23 വർഷം ഗണിത ക്ലബ് അംഗങ്ങൾ തയ്യാറാക്കിയ ' ഗണിത ലയം 'എന്ന കയ്യെഴുത്തു മാസിക സബ് ജില്ലാ ഗണിത മേളയിൽ എ ഗ്രേഡ് നേടി മൂന്നാം സ്ഥാനത്തു എത്തുകയുണ്ടായി. കൂടാതെ ഹൈസ്കൂൾ വിഭാഗത്തിൽ  സിംഗിൾ പ്രൊജക്റ്റ് അവതരണത്തിനും , അദർ ചാർട്ട്  നിർമാണത്തിലും ഗണിത ക്ലബ്  അംഗങ്ങളായ അനഘ ജോർജ് , സിയോണ ഡോണി എന്നിവർ  എ ഗ്രേഡ് കരസ്ഥമാക്കി.                                                                                       
          അധ്യാപകരായ ശ്രീ ജോബിൻ പി തോമസ് , ശ്രീമതി  രഞ്ജിനി കെ ന്  ,ശ്രീമതി അജിത ഇ കെ എന്നിവർ ഗണിത ക്ലബ്ബിന്റെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നു.