ജി. എച്ച്.എസ്. പൂച്ചപ്ര/അക്ഷരവൃക്ഷം/കോവിഡ്: 19
കോവിഡ് :19
സാർസ് വൈറസുമായി അടുത്ത ബന്ധമുള്ള ഒരു വൈറസ് (SARS - COV - 2) മൂലമുണ്ടാകുന്ന ഒരു പകർച്ചവ്യാധിയാണ് കൊറോണ വൈറസ് രോഗം. 2019- 20 ലെ കൊറോണ രോഗം പൊട്ടിപ്പുറപ്പെടാൻ കാരണം ഈ സാർസ് -കോവ് - 2 വൈറസാണ്. ചൈനയിലെ വുഹാനിലാണ് രോഗം ആദ്യമായി തിരിച്ചറിഞ്ഞത്. പിന്നീട് ലോകം മുഴുവനും പടർന്നു .രോഗം ബാധിച്ച വ്യക്തികൾ ചുമയ്ക്കുമ്പോഴോ തുമ്മുമ്പോഴോ മൂക്കു ചീറ്റുമ്പോഴോ ഉണ്ടാകുന്ന സ്രവങ്ങൾ വഴിയാണ്ഈ രോഗം പകരുന്നത്. രോഗാണുക്കൾ ശരീരത്തിൽ പ്രവേശിച്ച് 2 മുതൽ 14 ദിവസത്തിനുള്ളിൽ രോഗലക്ഷണങ്ങൾ കണ്ടുതുടങ്ങും. ഹസ്തദാനം ഒഴിവാക്കുക ,കൈകൾ ഇടയ്ക്കിടെ സോപ്പ് ഉപയോഗിച്ച് 20 സെക്കൻഡ് നന്നായി കഴുകുക ,രോഗബാധിതരിൽ നിന്ന് അകലം പാലിക്കുക, ആൾക്കൂട്ടം ഒഴിവാക്കുക, വ്യക്തി ശുചിത്വം പാലിക്കുക എന്നിവ രോഗപ്പകർച്ച തടയാൻ ശുപാർശ ചെയ്യുന്നു. മനുഷ്യരിൽ കൊറോണ വൈറസ് അണുബാധയ്ക്ക് ചികിത്സിക്കാൻ ഒരു മരുന്നും ഇതുവരെ കണ്ടു പിടിക്കപ്പെട്ടിട്ടില്ല. നിരവധി ആൻ്റി വൈറൽ മരുന്നുകൾ ഇതിനകം ക്ലിനിക്കൽ പരീക്ഷണങ്ങളിലാണ്. പൂർണ്ണമായും പുതിയ മരുന്നുകൾ വികസിപ്പിക്കാൻ 2021 വരെ എടുക്കും എന്നാണ് ഇപ്പോഴത്തെ നിഗമനം. ഇപ്പോൾ കോവി'ഡ് 19 ചികിത്സയ്ക്കായി ഉപയോഗിക്കുന്ന ആൻറി വൈറൽ മരുന്നുകളിൽ ഒന്നാണ് hydroxychloroquine. ഇൻ്റർഫെറോൺ ആൽഫ - 2 ബി. എന്ന മരുന്നും പരീക്ഷണാടിസ്ഥാനത്തിൽ ഉപയോഗിച്ചു വരുന്നു. ലോകം മുഴുവൻ ഭീതിയിലാഴ്ത്തി കൊണ്ടിരിക്കുന്ന ഈ മഹാമാരിയെ ആരോഗ്യ പ്രവർത്തകരുടെ നിർദ്ദേശപ്രകാരം ശ്രദ്ധയോടെ, കരുതലോടെ, ജാഗ്രതയോടെ നമുക്കൊരുമിച്ച് പ്രതിരോധിക്കാം .
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- ഇടുക്കി ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അറക്കുളം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- ഇടുക്കി ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- ഇടുക്കി ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- അറക്കുളം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- ഇടുക്കി ജില്ലയിൽ 20/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം