ജി. എച്ച്.എസ്. പൂച്ചപ്ര/അക്ഷരവൃക്ഷം/കൊറോണയെന്ന കോവിഡ് 19

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണയെന്ന കോവിഡ് 19

ചൈനയിലെ വുഹാൻ എന്ന സ്ഥലത്താണ് കൊറോണയെന്ന കോവിഡ് 19 ൻ്റെ ഉറവിടം. ഇത് ഇന്ത്യയിലേക്ക് വരാൻ അധികം നാളുകൾ വേണ്ടി വന്നില്ല. കൊറോണ വൈറസുകൾ 400-500 മൈക്രോൺ വലുപ്പമുള്ളതാണ്. ഇവയ്ക്ക് വായുവിൽ നിൽക്കാനുള്ള ശേഷിയില്ല മറിച്ച് നിലത്തേക്ക് അടിഞ്ഞുകിടക്കുന്നു. ആയതിനാൽ വായുവിലൂടെ പകരാൻ സാധ്യത ഇല്ല. ചുമയ്ക്കുകയോ തുമ്മുകയോ ചെയ്യുന്ന ഒരാളിൽ നിന്നല്ലാതെ. ലോഹം കൊണ്ടുള്ള പ്രതലങ്ങളിൽ ഇവയ്ക്ക് 12 മണിക്കൂറാണ് ആയുസ്സ് .സോപ്പ് ഉപയോഗിച്ച് നന്നായി കൈകൾ കഴുകിയാൽ ഇവ നശിക്കുന്നതാണ്.അങ്ങനെ ശരീരത്തിൽ എത്താതെ പ്രതിരോധിക്കാം. യാത്രകളിലും മറ്റും കയ്യിൽ സാനിറ്റൈസർ കരുതാവുന്നതാണ്.ഈ നൂറ്റാണ്ടിലെ ആദ്യ ' കോ വിഡ് 19 കഴിഞ്ഞ വർഷത്തിലെ അവസാന ദിനം 2019 ഡിസംബർ 31 ന് സ്ഥീകരിക്കപ്പെടുകയും കാട്ടുതീ പോലെ പടരുകയും ചെയ്ത ഈ പകർച്ചവ്യാധിയായ 2020 മാർച്ച് 11 ന് ആണ് ലോകാരോഗ്യ സംഘടന മഹാമാരിയായ് പ്രഖ്യാപിച്ചത്.കോവിഡ് 19 നെ നിയന്ത്രിക്കാൻ നമ്മുടെ രാജ്യം സമ്പൂർണ ലോക് ഡൗൺ നടപ്പാക്കി. നമ്മുടെ പ്രധാനമന്ത്രിയും ,മുഖ്യമന്ത്രിയും, മറ്റു മന്ത്രിമാരും,പോലീസുകാരും,ആരോഗ്യ പ്രവർത്തകരും ,മാധ്യമ പ്രവർത്തകരും നമ്മുടെ രാജ്യത്തിന് വേണ്ടി പ്രവർത്തിക്കുന്നു. അവരുടെ ഒപ്പം നമ്മുക്ക് പങ്ക് ചേർന്ന് സർക്കാർ നൽകുന്ന നിർദ്ദേശം പാലിച്ച് കൊറോണ എന്ന കോവിഡ് 19 ൽ നിന്ന് നമ്മുടെ രാജ്യത്തെ, നമ്മളെ തന്നെ രക്ഷിക്കാം. അതിജീവിക്കാം കൊറോണയിൽ നിന്ന് നേരിടാം ഒന്നായി കൊറോണ എന്ന മഹാമാരിയെ......

ആൻ മരിയ സോയി
9 A ജി.എച്ച്.എസ് .പൂച്ച പ്ര
അറക്കുളം ഉപജില്ല
ഇടുക്കി
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - abhaykallar തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം