ഇനിയിയൊരു ജീവിതം ബാക്കിയുണ്ടോ?
അറിയില്ല നാമിന്നുഭീതിയിലാ...
ഈ ഭീതി നമ്മളിൽ ആരുതന്നു?
അറിയില്ല പേരിത് കോവിഡെന്ന്.
ചൈനയിൽ നിന്നുംപിറന്നതാണു്.
അറിയില്ല എങ്ങനെയെന്നതെന്നും,
ഇനിയിയൊരു ജീവിതം ബാക്കിയുണ്ടോ?
അറിയില്ല നാമിന്നുഭീതിയിലാ...
സ്വാർത്ഥത നിറഞ്ഞ മനുഷ്യരിപ്പോൾ,
നമുക്കു് നമ്മുടെ വഴിയെന്നോർത്തു...
രോഗം മെല്ലെ പടർന്നുതുടങ്ങി....
ഭൂമിയെയങ്ങു വിഴുങ്ങാനായ്...
ഇനിയിയൊരു ജീവിതം ബാക്കിയുണ്ടോ?
അറിയില്ല നാമിന്നുഭീതിയിലാ...
പലവിധ നിയന്ത്രണത്തിൻ കീഴിൽ
ഇന്നിതാ ജീവിതം ഏകാന്തമായ്..
അറിയില്ല ഇനിയെന്ത് എന്നാകിലും
തകർക്കുമീ ചങ്ങല ഒറ്റക്കട്ടായ്...
ഒറ്റക്കുവീട്ടിലിരുന്നു തന്നെ.
ഇനിയിയൊരു ജീവിതം ബാക്കിയുണ്ടോ?
അറിയില്ല നാമിന്നുഭീതിയിലാ...
പടപൊരുതും ഭാരതമണ്ണാണിത്..
പ്രളയവും നിപ്പയും തോറ്റോടിയില്ലേ...
പടികടന്നീടും...ആ രാക്ഷസനും.....
സഖാവും ടീച്ചറും മുന്നിലുണ്ട്......
ഇനിയൊരു ജീവിതം ബാക്കിയുണ്ട്
ജാഗ്രതയോടെ മുന്നേറിടാം............