ജി. എം. ബി. വി. എച്ച്. എസ്സ്. എസ്സ്. ഇരിങ്ങാലക്കുട/പ്രവർത്തനങ്ങൾ/2023-24/ശലഭോദ്യാനം

Schoolwiki സംരംഭത്തിൽ നിന്ന്
ശലഭോദ്യാനത്തിൽ കുട്ടികൾ

സ്കൂൾ സോഷ്യൽ സ‍‍ർവ്വീസ് സ്കീം പദ്ധതിയുടെ ആഭിമുഖ്യത്തിൽ കുട്ടികൾ 14/09/ വ്യാഴാഴ്ച സ്കൂൾ മുറ്റത്തോട് ചേർന്ന് ശലഭോദ്യാന നിർമ്മാണത്തിൽ സജീവമായി പങ്കെടുത്തു. വിവിധയിനം ചെടികൾ നട്ടു പിടിപ്പിക്കുകയും അവ കൃത്യമായ രീതിയിൽ പരിപാലിക്കുകയും ചെയ്യുന്നു. ജമന്തി, തുളസി, തെച്ചി മുതലായ പൂക്കളാണ് ഇവിടെ അധികമായും നട്ടിട്ടുള്ളത്. ഒരു ഭാഗത്ത് നാലുമണിപ്പൂവും വച്ചു പിടിപ്പിച്ചിട്ടുണ്ട്. അതോടൊപ്പം തന്നെ സ്കൂൾ പരിസരവും മറ്റും കുട്ടികൾ തന്നെ വൃത്തിയാക്കുകയും ചെയ്തു. പ്രധാനാദ്ധ്യാപിക ശ്രീമതി ലത ടീച്ചർ, മറ്റു അദ്ധ്യാപകർ എന്നിവർ കുട്ടികൾക്ക് നേതൃത്വം നല്കി.