ജി. എം. ബി. വി. എച്ച്. എസ്സ്. എസ്സ്. ഇരിങ്ങാലക്കുട/പ്രവർത്തനങ്ങൾ/2023-24/പ്രേംചന്ദ് ജയന്തി

Schoolwiki സംരംഭത്തിൽ നിന്ന്

ജൂലൈ 31ന് പ്രേംചന്ദ് ജയന്തിയോട് അനുബന്ധിച്ച് ഹിന്ദി വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ വിവിധ മത്സരങ്ങൾ നടത്തി. പോസ്റ്റർ നിർമ്മാണത്തിൽ ഹൈസ്കൂൾ വിഭാഗത്തിൽ നിന്ന് അരുൺ, ദേവഭദ്രൻ, ശ്രീഗോവിന്ദ് എന്നിവരും യു.പി വിഭാഗത്തിൽ നിന്ന് മുഹമ്മദ് അഫ്നാൻ, കാർത്തിക് കൃഷ്ണ, അനുരാഗ് എന്നിവരും സമ്മാനങ്ങൾ നേടി. പ്രേംചന്ദ് പ്രശ്നോത്തരിയിൽ യു.പി വിഭാഗത്തിലെ അഭയ് സുനിൽ, അനയ് സുനിൽ എന്നിവർ യഥാക്രമം ഒന്നും രണ്ടും സ്ഥാനങ്ങൾ കരസ്ഥമാക്കി. രേഖാചിത്രനിർമ്മാണത്തിൽ ഹൈസ്കൂൾ വിഭാഗത്തിലെ എയ്ബൽ ഡേവിസ്, ഹനുസായി കൃഷ്ണ എന്നിവർ വിജയിച്ചു.