ജി. എം. ബി. വി. എച്ച്. എസ്സ്. എസ്സ്. ഇരിങ്ങാലക്കുട/പ്രവർത്തനങ്ങൾ/2023-24/പ്രവേശനോത്സവം
പ്രവേശനോത്സവം 2023
ഗവ. മോഡൽ ബോയ്സ് ഹയർസെക്കണ്ടറി സ്കൂളിൽ പ്രവേശനോത്സവം 01/06/2023 വ്യാഴാഴ്ച വളരെ മികച്ച രീതിയിൽ നടത്തി. ബഹു. മുഖ്യമന്ത്രി ശ്രീ. പിണറായി വിജയന്റെയും ബഹു. വിദ്യാഭ്യാസമന്ത്രി ശ്രീ. വി. ശിവൻകുട്ടിയുടെയും തത്സമയസന്ദേശം ഓൺലൈനിലൂടെ പ്രദർശിപ്പിച്ചു. ക്ലാസ് മുറികളും സ്കൂൾ അങ്കണവുമെല്ലാം തോരണങ്ങൾ കൊണ്ട് അലങ്കരിച്ചിരുന്നു. ബഹു. ഉന്നതവിദ്യാഭ്യാസ സാമൂഹ്യനീതിക്ഷേമവകുപ്പ് മന്ത്രി ശ്രീമതി ആർ. ബിന്ദു പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു. നഗരസഭ വൈസ് ചെയർമാൻ ശ്രീ. ടി.വി. ചാർളി, മറ്റ് നഗരസഭ കൗൺസിലർമാർ എല്ലാവരും ചടങ്ങിൽ പങ്കെടുത്തു. വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ശ്രീമതി. ജിഷ ജോബി പഠനോപകരണങ്ങൾ വിതരണം ചെയ്തു. തുടർന്ന് കുട്ടികളുടെ കലാപരിപാടികൾ അരങ്ങേറി. സ്കൂൾ പ്രധാനാധ്യാപിക ശ്രീമതി ലത ടീച്ചർ നന്ദിപ്രകാശനം നടത്തി. കുട്ടികൾക്കും രക്ഷിതാക്കൾക്കും നല്ലൊരു സദ്യയും നല്കി.