ജി. എം.ആർ.എച്ച്. എസ്. ഫോർ ഗേൾസ് കാസർഗോഡ്/പ്രവർത്തനങ്ങൾ/2025-26
ഡോക്‌ടേഴ്‌സ് ഡേ 01-07-2025
കാഞ്ഞങ്ങാട് ജില്ലാ ആശുപത്രി മെഡിക്കൽ ഓഫീസറും ട്രൈബൽ മൊബൈൽ ക്ലിനിക് മെഡിക്കൽ ഓഫീസറും ആയ ഡോ .ആനന്ദ് ന്റെ സാന്നിധ്യത്തിൽ ജി എം ആർ എച് എസ് എസ് വിദ്യാലയം ഡോക്‌ടേഴ്‌സ് ദിനം ആഘോഷിച്ചു. ഈ ദിനത്തിൽ കുട്ടികൾക്കായി ഒരു മെഡിക്കൽ ക്യാമ്പും ഒരുക്കിയിരുന്നു. 3 മണിയോട് കൂടി കുട്ടികൾക്ക് ഡോക്ടറുമായി സംവദിക്കാനുള്ള ഒരു വേദി ഒരുക്കിയിരുന്നു ക്യാമ്പിന്റെ സമാപനത്തിൽ സീനിയർ അദ്ധ്യാപകൻ വിജയൻ സ്വാഗതവും പ്രധാനാധ്യപിക അരുണ ആശംസയും നേർന്നു. ആറാം ക്ലാസ്സിലെ വിദ്യാർത്ഥിനി ആയ ശ്രീനീതുവിന്റെ ആശംസ ഏവരുടെയും ശ്രദ്ധ പിടിച്ചുപറ്റി. തുടർന്ന് ഡോക്ടർ ആനന്ദിനെ പൊന്നാട അണിയിച്ചു ആദരിച്ചു. ഹൈസ്കൂൾ വിഭാഗം അദ്ധ്യാപകനായ ഷിജു ഡോക്ടർക്കും ടീമിനും സദസിനും നന്ദി പ്രകാശിപ്പിച്ചു.