ജി..എൽ.പി.സ്കൂൾ വള്ളിക്കുന്ന്/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

വളളിക്കുന്ന് പഞ്ചായത്തിലെ മുണ്ടിയൻകാവ് പറമ്പ് എന്ന പ്രദേശത്താണ് ജി.എൽ.പി.സ്കൂൾ വളളിക്കന്ന് സ്ഥിതി ചെയ്യുന്നത്. 1921 ലാണ് ഈ സ്കൂൾ ആരംഭിച്ചത്. മാപ്പിള ഗേൾസ് എലിമന്ററി സ്കൂൾ എന്ന പേരിലായിരുന്നു ആദ്യം സ്കൂൾ ആരംഭിച്ചത്. അന്ന് ഇപ്പോഴത്തെ സ്കൂൾ സ്ഥിതി ചെയ്യുന്ന സ്ഥത്തു നിന്ന് രണ്ട് ഫർലോങ്ങ് പടി‍ഞ്ഞാറോട്ടായിരുന്നു സ്കൂൾ കെട്ടിടം. 1924 ൽ തേക്കോളി അപ്പുട്ടി എന്ന സ്വകാര്യ വ്യക്തി സ്കൂളിനായി സ്ഥലം വിട്ടുകൊടുക്കുകയും ഇപ്പോൾ സ്ഥിതി ചെയ്യുന്ന സ്ഥലത്തേക്ക് മാറുകയും ചെയ്തു.പീന്നിട് സ്കൂൾ ഡിസ്ടിക്ട് ബോർഡ് ഏറ്റെടുത്തു. അഞ്ചാം തരം വരെയുള്ള സ്കൂളായി മാറ്റി .പീന്നിടാണ് സർക്കാർ സ്കൂൾ ഏറ്റെടുത്ത് ഗവ.എൽ.പി.സ്കൂൾ എന്നപേരിൽ പ്രവർത്തനം ആരംഭിച്ചു.

80 സെന്റ് സ്ഥലത്താണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്. 5 ക്ലാസ് മുറികളും കംമ്പ്യൂട്ടർ ലാബും ഓപ്പൺ സ്റേറജും ഇവിടെയുണ്ട് .ചുററുമതിൽ,കിണർ,വാട്ടർ സപ്ലൈ ​എ​ന്നീ സൗകര്യങ്ങളുണ്ട് സ്കൂൾ മുററത്ത് കുട്ടികൾക്ക് കള്ക്കാൻ സീസോ,ഊഞ്ഞാലുകളുമുണ്ട്. കുട്ടികൾക്ക് തണലേകാൻ നെല്ലി മരങ്ങളും ഇവിടെയുണ്ട്.