ജി.ഡബ്ല്യൂ. യു.പി.എസ്. ചെറുവത്തൂർ/Say No To Drugs Campaign


ജൂൺ26 ന് ലഹരി വിരുദ്ധ ദിനത്തിന്റെ ഭാഗമായി പോസ്റ്റർ രചനയും ഡോക്യുമെന്ററി പ്രദർശനവും നടന്നു. സർക്കാരിന്റെ ലഹരി വിരുദ്ധ ക്യാംപെയിനിന്റെ ഭാഗമായി സെപ്റ്റംബർ 24ന്ു ലഹരിക്കെതിരെ സംസ്ഥാന എക്സൈസ് വകുപ്പ് , സംസ്ഥാന വിദ്യാഭ്യാസ വകുപ്പ് ,സംസ്ഥാന ആരോഗ്യ വകുപ്പ് എന്നിവയുടെ സഹകരണത്തോടെ പുറത്തിറക്കിയ ബോധവൽക്കരണ സിനിമ ആയ കനലെരിയും ബാല്യം പ്രദർശിപ്പിച്ചു. ഡോക്യുമെന്ററിയുടെ സംവിധായകന്റെ സാന്നിധ്യത്തിലാണ് പ്രദർശനം നടന്നത്. ഒക്ടോബർ 6ന് മുഖ്യമന്ത്രിയുടെ സന്ദേശം എല്ലാ കുട്ടികൾക്കും കാണാൻ അവസരമൊരുക്കി.
ഒക്ടോബർ 7 ന് രക്ഷിതാക്കൾക്കുള്ള ബോധവത്കരണ ക്ലാസ് നടന്നു ഹോസ്ദുർഗ് ഡി.വൈ എസ് പി ശ്രീ സി. സുനിൽകുമാർ ക്ലാസെടുത്തു. ലഹരിയുടെ കാണാപ്പുറങ്ങൾ തേടിയുള്ള യാത്ര രക്ഷിതാക്കൾക്ക് നവ്യാനുഭവമായി. പി.ടി. എ പ്രസിഡന്റ് അധ്യക്ഷത വഹിച്ച ചടങ്ങിൽ ഹെഡ്മിസ്ട്രസ് ശോഭ ടീച്ചർ സജിത ടീച്ചർ ഇവർ സംസാരിച്ചു. ക്ലാസ് തലത്തിലും വിവിധ ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ നടന്നു.


