ജി.വി.ജി.എച്ച്.എസ്.എസ്. ചിറ്റൂർ/അക്ഷരവൃക്ഷം/മടക്കയാത്ര

Schoolwiki സംരംഭത്തിൽ നിന്ന്
മടക്കയാത്ര

അവളുടെ കലങ്ങിയ കണ്ണുകൾ
അന്നാരും തുടച്ചില്ല.
ഒരു ഇളം തെന്നൽ പോലും സാന്ത്വനമേകിയില്ല.
അവളുടെ മക്കളെ കൊന്നൊടുക്കിയപ്പോൾ
മാതൃത്വത്തിന്റെ രോദനം ആരും കേട്ടില്ല.
അവളുടെ അമ്മിഞ്ഞയിൽ വിഷം കലർത്തിയവർ
ജീവശ്വാസത്തിൽ മരണം നിറച്ചവർ
കാതടപ്പിക്കുന്ന ശബ്ദങ്ങൾ കൊണ്ട് വീർപ്പുമുട്ടിച്ചവർ.
അദൃശ്യനാം ശത്രുവിൻ മുന്നിൽ നിസ്സഹായരായി
മരണം നിഴലരിക്കുന്ന വഴികളിൽ നിൽക്കുന്നു.

സ്വയം തീർത്ത തടവറക്കുള്ളിൽ
അവർ അകപ്പെട്ടു കഴിഞ്ഞു.
അവർക്കിപ്പോൾ തിരക്കുകളില്ല.
ആഘോഷങ്ങളില്ല ആചാരങ്ങളില്ല
യുദ്ധവും കലാപവുമില്ല
നിശ്ചലം,എല്ലാം നിശ്ചലം
അവളുടെ വെള്ളി കൊലുസുകൾ
വീണ്ടും വെട്ടി തിളങ്ങുന്നു
ജീവവായുവിന് തെളിമയുടെ നൈർമല്യം
വീണ്ടെടുക്കുകയാണവൾ പഴയ പലതും
അവൾ ഒഴുകുകയാണ് സ്വസ്ഥമായി, സ്വച്ഛമായി
വീണ്ടും ഒഴുകിയടുക്കുകയാണ്
യൗവ്വനത്തിലേക്ക്.
 

സ്മൃതി കെ എസ്
9 എഫ് ജി.വി.ജി.എച്ച്.എസ്സ്. ചിറ്റൂർ
ചിറ്റൂർ ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 30/ 04/ 2023 >> രചനാവിഭാഗം - കവിത