ജി.വി.ജി.എച്ച്.എസ്.എസ്. ചിറ്റൂർ/അക്ഷരവൃക്ഷം/കോവിഡ് 19
കോവിഡ് 19
ഇന്ന് ലോകം ഭയപ്പെടുന്ന അല്ലെങ്കിൽ ലോകത്ത് ഏറ്റവും കൂടുതൽ മരണം ഉണ്ടാക്കുന്ന ഒരു മഹാമാരി ആണ് കൊറോണ. പല തെറ്റായ ധാരണകളും ഇന്ന് കൊറോണ യെക്കുറിച്ച് നിലനിൽക്കുന്നുണ്ട്. യഥാർത്ഥത്തിൽ എന്താണ് കൊറോണാ? എങ്ങനെയാണ് അത് നമ്മെ ബാധിക്കുക? എന്നിങ്ങനെയുള്ള ഒരുപാട് കാര്യങ്ങൾ നമ്മൾ അറിയേണ്ടതുണ്ട്. കൊറോണ യെ കുറിച്ചുള്ള വ്യക്തമായ ധാരണകളും അതിനെക്കുറിച്ച് നമ്മൾക്ക് അറിയേണ്ട കാര്യങ്ങളും നിങ്ങൾക്ക് വേണ്ടി പങ്കുവെക്കാനാണ് ഞാൻ ആഗ്രഹിക്കുന്നത്. ഈ നൂറ്റാണ്ടിലെ ആദ്യ മഹാമാരി ആണ് കോവിഡ് 19. കഴിഞ്ഞ വർഷത്തിലെ അവസാനദിനം അതായത് 2019 ഡിസംബർ 31ന് സ്ഥിരീകരിക്കുകയും ഈവർഷം ലോകമെങ്ങും കാട്ടുതീപോലെ പടരുകയും ചെയ്ത ഈ പകർച്ചവ്യാധി യെ 2020 മാർച്ച് 11 നാണ് ലോകാരോഗ്യസംഘടന മഹാമാരിയായി പ്രഖ്യാപിച്ചത്. ചൈനയിൽ Huebeപ്രവിശ്യയുടെ തലസ്ഥാനമായ Wuhan ആണ് കൊറോണാ വൈറസിനെ ഉത്ഭവം. Wuhan പ്രശസ്തമായ മത്സ്യ ചന്തയിൽ നിന്നാണ് കൊറോണ ഉത്ഭവിച്ചത്. ആദ്യം രോഗം സ്ഥിരീകരിച്ച 27 പേരും ഈ മാർക്കറ്റിൽ നിന്നാണ്. കൊറോണാ വൈറസിനെ ഉത്ഭവം ആദ്യഘട്ടത്തിൽ ചൈന മറച്ചുവെച്ചു എന്ന ആരോപണം നിലവിലുണ്ട്. സാമ്പത്തികവും വ്യാപാര പരവും രാഷ്ട്രീയവുമായ കാരണങ്ങൾ കൊണ്ടാണിത്. Wuhan സെൻട്രൽ ഹോസ്പിറ്റലിൽ നേത്ര വിദഗ്ധനായിരുന്ന ഡോക്ടർ Li Wenliang സമൂഹമാധ്യമങ്ങളിലൂടെ വിവരം പുറത്തുവിട്ട അപ്പോഴാണ് ചൈന ഇക്കാര്യം സമ്മതിച്ചത്. സാധാരണ പകർച്ചപ്പനി പോലെയുള്ള രോഗമാണ് കൊറോണ. പനി ചുമ ശ്വാസതടസ്സം തുടങ്ങിയവയാണ് രോഗത്തിൻറെ ലക്ഷണങ്ങൾ. പിന്നീട് രോഗം ഗുരുതരമായാൽ ന്യൂമോണിയ കടുത്ത ശ്വാസതടസ്സം തുടങ്ങിയവ അനുഭവപ്പെടും. ഈ രോഗത്തിന് പ്രതിരോധ മരുന്ന് കണ്ടെത്തിയിട്ടില്ല എന്നതാണ് ഇന്ന് ലോകത്തിനുമുന്നിൽ ഉള്ള ഏറ്റവും വലിയ ഭീഷണി. എന്നാൽ ഇന്നത്തെ ശാസ്ത്രലോകം കൊറോണ ക്ക് എതിരായ മരുന്ന് കണ്ടുപിടിക്കാൻ തീവ്രപരിശ്രമം ആണ്. ശ്വസന കണങ്ങളിലൂടെയാണ് കൊറോണ പടരുന്നത്. വൈറസ്സ് നമ്മുടെ ശരീരത്തിൽ പ്രവേശിച്ചാൽ രോഗലക്ഷണങ്ങൾ കണ്ടു തുടങ്ങും 2 മുതൽ 14 ദിവസം വരെ നീണ്ടു നിൽക്കും. അതിനാലാണ് രോഗബാധയുള്ള രാജ്യങ്ങളിൽ നിന്ന് എത്തുന്നവർക്കു 14 ദിവസം വീടിനുള്ളിൽ കഴിയാൻ നിർദ്ദേശിക്കുന്നത്. ഈ കൊറോണ വൈറസ് ബാധ കാരണം എത്രയെത്ര ആരോഗ്യ പ്രവർത്തകരുടെ ജീവൻ നഷ്ടമാകുന്നു. കൊറോണ ദുരന്തത്തിൽ ജീവൻ നഷ്ടപ്പെട്ട രണ്ട് ചൈനീസ് ഡോക്ടർമാരെ കുറിച്ച് ലോകം വേദനയോടെ ഓർക്കുന്നു ഡോക്ടർ Li wenliang പിന്നെ ഡോക്ടർ Liang Wu dong കൊറോണ യെ തുരത്താൻ അഹോരാത്രം പ്രവർത്തിച്ച ഇവരെ കൊറോണ കീഴ്പ്പെടുത്തി. കൊറോണ എന്നും കോവിഡ്എന്നും വിളിക്കുന്നു നാം ഈ അസുഖത്തി നെ. യഥാർത്ഥത്തിൽ ഇതിൻറെ പേരെന്താണ്? ഇത് അസുഖം പരത്തുന്ന വൈറസിനെ യും രോഗത്തെയും പേരാണ്. International committe on taxonomy of virus ictv ആണ് വൈറസിന് പേര് നൽകുക അതായത് കൊറോണ. കോവിഡ് എന്ന അസുഖത്തിന് പേര് നൽകിയത് ലോകാരോഗ്യ സംഘടനയാണ്. ഇതിൻറെ പൂർണ്ണരൂപം കൊറോണ വൈറസ് ഡിസീസ് 2019 എന്നാണ്. കൊറോണ ക്ക് മരുന്ന് ഇതുവരെ കണ്ടു പിടിക്കാത്ത അതിനാൽ പ്രതിരോധമാണ് ഏക രക്ഷ. നമ്മുടെ ശരീരത്തിലെ രോഗപ്രതിരോധ ശേഷി വർധിപ്പിക്കുന്നതും വൈറസിനെ ഒരു പരിധിവരെ തടയാം. നിലവിൽ മറ്റെന്തെങ്കിലും രോഗം ഉള്ളവരിലും കൊറോണ രൂക്ഷം ആകാം. കൊറോണ ചെറുക്കാനുള്ള ചില മുൻകരുതലുകൾ നോക്കാം. ചുമയും തുമ്മലും പനിയും ഉള്ളവർ മറ്റുള്ളവരുമായുള്ള സമ്പർക്കം ഒഴിവാക്കുക. പൊതുസ്ഥലത്ത് തുപ്പുന്നത് ഒഴിവാക്കുക. ശാസ്ത്രീയ കൈകഴുകൽ പരിശീലിക്കുക. 60 ശതമാനമെങ്കിലും ആൽക്കഹോൾ ഉള്ള ഹാൻഡ് സാനിറ്ററി സർ ഉപയോഗിക്കുക. തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും മുഖം മറക്കുക എന്നിവ നമ്മൾ ചെയ്യേണ്ട മുൻകരുതലാണ്. അതുപോലെതന്നെ ഇപ്പോൾ സർക്കാർ ലോക്ക് ഡൗൺ പ്രഖ്യാപിച്ച അപ്പോഴും ആളുകൾ പുറത്തിറങ്ങുന്നുണ്ട്. നമ്മുടെ നല്ലതിനായി ആരോഗ്യവകുപ്പും സർക്കാരും എല്ലാവരും ഒപ്പമുണ്ട്. എന്നിട്ടും കാര്യങ്ങൾ ഗൗരവ പൂർണ്ണമായി കണക്കാക്കാത്ത വരും ഉണ്ട്. ഇവരോടെല്ലാം ഒന്നാണ് പറയാനുള്ളത് ജീവൻ വിലപ്പെട്ടതാണ് ഒരിക്കലും അശ്രദ്ധമായി രോഗം വരുത്തിവയ്ക്കുന്നത്. മൊബൈൽ ഫോണുകളിൽ ഇന്ന് വ്യാജ വാർത്ത പ്രചരിക്കുന്നുണ്ട്. ഇതെല്ലാം ദയവുചെയ്ത് ഫോർവേഡ് ചെയ്യരുത്. ഇങ്ങനെ വാർത്ത പ്രചരിപ്പിക്കുന്നതും കുറ്റകരമാണ്. ഒരിക്കലും വ്യാജ വാർത്തകളിൽ വീഴരുത്. വെളുത്തുള്ളി കഴിച്ചാൽ കൊറോണ വരില്ല മദ്യം കഴിക്കുന്നവരിൽ കൊറോണ ബാധിക്കില്ല എന്നിങ്ങനെയുള്ള വ്യാജവാർത്തകൾ പലതരം ആണ്. ഇതെല്ലാം തിരിച്ചറിയാൻ പത്രങ്ങളും ന്യൂസ് ചാനലുകളും ഉപയോഗിക്കാം. ശരിയായ വാർത്തകളിൽ വിശ്വസിക്കാം. കരുതിയിരിക്കാം. വീട്ടിൽ സുരക്ഷിതരായി. എല്ലാവരും ഒപ്പമുണ്ട്.
സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 30/ 04/ 2023 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- പാലക്കാട് ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ചിറ്റൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- പാലക്കാട് ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- പാലക്കാട് ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ചിറ്റൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- പാലക്കാട് ജില്ലയിൽ 30/ 04/ 2023ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച ലേഖനം