ജി.വി.ജി.എച്ച്.എസ്.എസ്. ചിറ്റൂർ/അക്ഷരവൃക്ഷം/ഒരുമ

Schoolwiki സംരംഭത്തിൽ നിന്ന്
ഒരുമ

ലഹളയുമില്ല ബഹളവുമില്ല
തിരക്കോ ആർക്കും ഒന്നുമില്ല
മരുന്നുമില്ല മന്ത്രവുമില്ല
കൊറോണയെ പ്രതിരോധിക്കാൻ
ലോക് ഡൗൺ തന്നെയൊരു മരുന്നാണ്
അഖിലാണ്ഡലോകം നീ പിടിച്ചടക്കി
ആരെയും നീ ഒതുക്കിയിരുത്തി
പ്രതിരോധിക്കാൻ നീ മുന്നിട്ടിറങ്ങി
പിടിച്ചുക്കെട്ടാൻ ഒരുക്കമായി
നമ്മൾ മലയാളീ കാത്തു സൂക്ഷിക്കുമി
കേരളത്തിന് അഭിമാനത്തെ
ഒറ്റക്കെട്ടായി തളരാതെ ഞങ്ങൾ
പോരാടീടും നിനക്കെതിരെ
കേരളം വീഴാതെ ഞങ്ങൾ കാക്കും
നിന്നെ ഞങ്ങൾ പ്രതിരോധിക്കും
കേരളത്തിന്റെ അഭിമാനം കാക്കും ഞങ്ങൾ
കൈ കഴുകും ഞങ്ങൾ കൈ കഴുകും
ജാഗ്രതാ നിർദേശം പാലിക്കും
ഞങ്ങൾക്ക് കൂട്ടായ് സർക്കാരും
ആരോഗ്യ പ്രവർത്തകരും പോലീസുമുണ്ടല്ലോ
പിടിച്ച് കെട്ടി വലയിലാക്കി
നിന്നെ ഞങ്ങൾ പ്രതിരോധിക്കും
സർക്കാരിനേയും പോലീസിനേയും അനുസരിക്കും
ആരോഗ്യ പ്രവർത്തകരെ സഹായിക്കും
പ്രതിരോധത്തിന്റെ വഴികളിൽ നടന്ന്
അതിജീവനത്തിന്റെ പാതയിൽ
നമ്മൾ അടിവച്ചു യരും
കരുതലോടെ മുന്നോട്ടു നീങ്ങി
തകർത്തീടാം ഈ കൊറോണയെ
 

വൈഗ പ്രഭ കെ എ
5 F ജി വി ജി എച്ച് എസ് എസ് ചിറ്റൂർ
ചിറ്റൂർ ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 30/ 04/ 2023 >> രചനാവിഭാഗം - കവിത