ജി.വി.ജി.എച്ച്.എസ്.എസ്. ചിറ്റൂർ/അക്ഷരവൃക്ഷം/വിഷസ്ഫോടനം

Schoolwiki സംരംഭത്തിൽ നിന്ന്
വിഷ സ്‌ഫോടനം


ഈ സുസംഘടിത സംവിധാനമാകെ ഏക മനസ്സോടെ ജാഗരൂകരായി, കർമ്മ നിരതരായി പ്രയത്‌നിക്കുന്നു. ആ രോഗ വിഷാണുവിനെ ഇല്ലാതാക്കാൻ ശ്രമിക്കുന്നതിന്റെ കണ്ണിയായി നമ്മുക്ക് മാറാം. ഇളകി മറിഞ്ഞ ഒരു കാലത്തിന്റെ സാഹസിക യാത്രയാണിത്. മുഖമൂടികളണിഞ്ഞ്‌ ഈ രോഗാണുക്കൾ തുറസ്സായ ലോകത്ത് മഹാമാരിയായി സംഹാര താണ്ഡവമാടുന്നു... മനുഷ്യന്റെ സ്വാർത്ഥതയും അഹങ്കാരവും ജീവിതത്തെ ഒരു യുദ്ധ കളമാക്കി മാറ്റിയിരിക്കുന്നു. അതിനുള്ള ഒരു മറുപടിയാണോ....... ഈ ബാധ ? കാല ദേശ സീമകളില്ലാതെ മത ഭേദങ്ങളില്ലാതെ അത് ഏവരേയും കീഴ്പ്പെടുത്തുവാൻ തുടങ്ങിയിരിക്കുന്നു. സാഹസികതയോടെ ഒറ്റക്കെട്ടായി സാന്ത്വന ഹസ്തവുമായി നമ്മുക്ക് അതിനെ പ്രതിരോധിക്കാം ചെറുത്തു നിൽപ്പിന്റെ പര്യായങ്ങളിൽ ഒന്നു മാത്രമാണ് ഈ മഹാമാരി. സുരക്ഷയുടെ കവചം ധരിച്ച ജീവ കണങ്ങളിലേക്ക് ഈ വിഷ വലയത്തെ ഒരിക്കലും നാം പ്രവേശിക്കാൻ അനുവദിക്കരുത്. അതിനായി ഊർജ്ജസ്വലതയോടെ പ്രയത്നിക്കാം മാനവ കുലത്തെ തുടച്ചുനീക്കാൻ വന്ന ഈ അന്തകനെതിരെ ഈ വിഷസ്ഫോടനത്തിനെതിരെ നമുക്ക് പൊരുതി ജയിക്കണം ഹൃദയത്തുടിപ്പോടെ .....

അർത്ഥന. ആർ
9 I ജി വി ജി എച്ച് എസ് എസ് ചിറ്റൂർ
ചിറ്റൂർ ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 30/ 04/ 2023 >> രചനാവിഭാഗം - ലേഖനം