ജി.വി.എച്.എസ്.എസ് കൊപ്പം/സ്റ്റൂഡന്റ് പോലീസ് കാഡറ്റ്

Schoolwiki സംരംഭത്തിൽ നിന്ന്
സീനിയർ കാഡറ്റ് രണ്ടാം ബാച്ച് - പാസ്സിംഗ് ഔട്ട് പരേഡ്




സ്റ്റൂഡന്റ് പോലീസ് കാഡറ്റ് (SPC)

2018 ഓഗസ്റ്റ് 13 നു കൊപ്പം സ്കൂളിൽ spc യുടെ പ്രവർത്തനം ആരംഭിച്ചു.സീനിയർ, ജൂനിയർ തുടങ്ങിയ രണ്ട് ബാച്ചുകളിലായി 88 കേഡറ്റുകൾക്കാണ് പരിശീലനം നൽകുന്നത്. കൊപ്പം പോലീസ് സ്റ്റേഷനു കീഴിലാണ് കേഡറ്റുകൾക്ക് പരിശീലനം നൽകുന്നത്. നിലവിൽ ഡ്രിൽ ഇൻസ്‌ട്രക്ടർ ശ്രീ. അരവിന്ദക്ഷൻ, Women ഡ്രിൽ ഇൻസ്‌ട്രക്ടർ- ശ്രീമതി.സജിത, കമ്മ്യൂണിറ്റി പോലീസ് ഓഫീസർ - ശ്രീ.ശരത് ബാബു B S, Women കമ്മ്യൂണിറ്റി പോലീസ് ഓഫീസർ - ശ്രീമതി.എം.രാധ ടീച്ചർ എന്നിവരുടെ നേതൃത്വത്തിലാണ് എസ്.പി.സിയുടെ പ്രവർത്തനങ്ങൾ മുന്നേറുന്നത്.

സാമൂഹികബോധം,രാഷ്ട്രബോധം, പൗരബോധം, വ്യക്തിത്വവികസനം, പരിസ്ഥിതി സ്നേഹം, അച്ചടക്കം, നേതൃത്വപാടവം,സഹജീവി സ്നേഹം, സേവനപ്രവർത്തനങ്ങൾ എന്നിവ വിദ്യാർത്ഥികളിൽ മെച്ചപ്പെട്ട രീതിയിൽ ലഭ്യമാക്കാൻ SPC യുടെ പ്രവർത്തനങ്ങളിലൂടെ ലക്ഷ്യമിടുന്നു.

second batch




present batch