ജി.വി.എച്ച്.എസ്. എസ് മുള്ളേരിയ/അക്ഷരവൃക്ഷം/ Covid 19
Covid 19 മനുഷ്യരുൾപ്പടെയുള്ള സസ്തനികളിൽ രോഗമുണ്ടക്കുന്ന ഒരു കൂട്ടം വൈറസുകൾ ആണ് കൊറോണ വൈറസ്കൾ. ജലദോഷവും ചുമയും പണിയും ശ്വാസതടസവുമാണ് ഈ രോഗത്തിന്റെ പ്രധാന ലക്ഷണങ്ങൾ. രോഗം ഗുരുതരം ആയാൽ രോഗിക്ക് മരണം വരെ സംഭവിക്കാം. ശരീര ശ്രവങ്ങളിൽ നിന്നുമാണ് ഈ രോഗം പടരുന്നത്. തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും വായിൽ നിന്ന് പുറത്തേക്ക്തെറിക്കുന്ന സ്രവങ്ങളിൽ ഉണ്ടാവുകയും ഇവ സമ്പർക്കത്തിലൂടെ മറ്റുള്ളവരിലേക്ക് പകരുകയു ചെയ്യുന്നു. വൈറസ് ബാധയുള്ള ആളെ സ്പർശിക്കുകയോ അവർക്ക് ഹസ്തദാനം നൽകുമ്പഴോ രോഗം മറ്റൊരാളിലേക്ക് പകരാം .
Covid 19 വൈറസിന് കൃത്യമായ ചികിത്സ ഇല്ല. രോഗം തിരിച്ചറിഞ്ഞാൽ രോഗിയെ മറ്റുള്ളവരിൽ നിന്ന് മാറ്റി ഐസോലേറ്റ് ചെയ്ത് ചികിത്സ നൽകാവുന്നതാണ്. പകർച്ചപ്പനിക്കു നൽകുന്നതുപോലെ ലക്ഷണങ്ങൾക്കനുസരിച്ച് ചികിത്സയിൽ പനിക്കും വേദനയ്ക്കുള്ള മരുന്നാണ് നൽകുന്നത്. രോഗിക്ക് വിശ്രമം അത്യാവശ്യമാണ്. ശരീരത്തിൽ ജലാംശം നിലനിർത്താനായി ധാരാളം വെള്ളം കുടിക്കണം. ആരോഗ്യ പ്രവർത്തകരും രോഗബാധിതരെ പരിചരിക്കുന്നവരും നിർബന്ധമായും മാസ്ക് ധരിക്കണം. മറ്റുള്ളവർ ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും തെറിക്കുന്ന ശ്രവങ്ങളും മറ്റും തടയുകയാണ് മാസ്കിൻ്റെ ലക്ഷ്യം. സമൂഹ വ്യാപനം തടയുന്നതിൻ്റെ ഭാഗമായാണ് പല രാജ്യങ്ങളും Lock down സംവിധാനം കൊണ്ടവന്നത്. സാമൂ ഹിക അകലം പാലിക്കുക എന്നതാണ് ഏറ്റവും ഉത്തമമായ മാർഗം. കൂട്ടത്തിൽ പ്രതിരോധശേഷി വർധിപ്പച്ച് വൈറസിൻ്റെ വ്യാപനം കുറയ്ക്കുകയും ചെയ്യുന്നു. ഇന്ത്യയിൽ മാത്രമല്ല ലോകത്തിന് തന്നെ മാതൃകയായ സംസ്ഥാനമാണ് നമ്മുടെ കേരളം. ആരോഗ്യരംഗത്ത് കേരളം കൈവരിച്ച മത്തായ നേട്ടം വരും തലമുറയ്ക്ക് മാതൃകയാണ്. ഒരുപാട് രോഗികൾ രോഗമുക്തി നേടി.90 വയസ് കഴിഞ്ഞ ആളുകൾ വരെ ഇതിൽ ഉൾപ്പെടുന്നു . ഈ രോഗത്തെ നമുക്ക് പ്രതിരോധിക്കാൻ സാധിക്കും അതിനായി നാം നമ്മുടെ വീട്ടുപരിസരവും വൃത്തിയായി സൂക്ഷിക്കുക. ഒപ്പം വ്യക്തി ശുചിത്വം ജീവിതത്തിൻ്റെ ഭാഗം ആക്കുക. സോപ്പോ ഹാൻറ് സാനിറ്റൈസ റോ ഉപയോഗിച്ച് കൈ കഴുകേണ്ടതാണ്. നമ്മുടെ ആവശ്യത്തിനുള്ള പച്ചക്കറികൾ നമ്മുടെ വീട്ടിൽ തന്നെ നമുക്ക് ഉൽപ്പാദിപ്പിക്കാം.
|