മാനുഷകുലം
 


പുതിയൊരു വഴിത്താര
ഇത് മാനുഷകുലം തീർത്ത നേർത്ത
നടപ്പാത
ധരണിതൻ മാറുപിളർത്തി
ചുടുചോര നുകർന്ന്
അജയ്യനാണെന്നു ധരിച്ചവൻ ആരോ കുഴിച്ച കിടങ്ങിലേക്ക്....
ആരോ വിറയ്ക്കുന്ന കൈ കളാലേ....
ജനിക്കുന്നൂ മണ്ണിലേക്കേകനായി
മടങ്ങുന്നൂ മണ്ണിലേക്കേകനായി..
വെട്ടിപ്പിടിച്ചതും തപ്പിപ്പിടിച്ചതും
പൊട്ടിച്ചെറിയുന്നൂ ദൂരെ ദൂരെ..
കണ്ണുകൾ മാത്രം തുറക്കുന്നു മാനുഷർ
കുഞ്ഞുകീടത്തിന്റെ മുന്നിൽനിന്ന്
വേണ്ട അലങ്കാരമാർഭാടമൊക്കെയും
വെണമെനിക്കിറ്റു ജീവവായു
അറിയണം നമ്മളോരോരു ത്തരും ഇന്ന്
കരുതലും സ്നേഹവും പുണ്യമാണ്...

ABHINA MURALI.E
9 B ജി.വി.എച്ച്.എസ്. എസ്. ഇരിയണ്ണി
കാസർഗോഡ് ഉപജില്ല
കാസർഗോഡ്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത



 സാങ്കേതിക പരിശോധന - Vijayanrajapuram തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കവിത