ജി.വി.എച്ച്.എസ്. എസ്. ഇരിയണ്ണി/അക്ഷരവൃക്ഷം/ മഴ

Schoolwiki സംരംഭത്തിൽ നിന്ന്
മഴ

വേനലാൽ വെന്തുരുകുമീ ഞങ്ങളുടെ,
സ്വപ്നം നീ മാത്രമാണ്.
അന്ന് നീ വന്നു വിറപ്പിക്കുമ്പോൾ ഇല്ലാതായി പോയത്
ഒത്തിരി ജീവന്റെ സ്വപ്നങ്ങളാണ്.
ചടുലമാം മനസ്സിന്റെ ശാപമേറ്റ നീ
ഒരു മിന്നൽ പോലെയന്ന്
മാഞ്ഞുപോയി....
ഇന്നിതാ ഞങ്ങൾ കാത്തുനിൽക്കുന്നൂ,
നിൻ വരവിനായി...
തീവ്രത കൂടുന്നൊരീ കാലം
ഞങ്ങളെ ഭയത്തിലാഴ്ത്തുന്നൂ.
മണ്ണിൽ മഴയുടെ സുഗന്ധത്തിനായി,
ശാപമോക്ഷത്തിനായി കാത്തിരിക്കുന്നു.
മാനത്തിൻ കണ്ണീരായി ചൊരിയൂ നീ ഭൂമിയിൽ,
മാനവഹൃത്തിൻ കണ്ണീരൊപ്പുനീ..
ജനനിയാം ഭൂമിയെ പുളകിതയാക്കൂ.....

ANAMIKA B
7 A GVHSS IRIYANNI
കാസർഗോഡ് ഉപജില്ല
കാസർഗോഡ്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത



 സാങ്കേതിക പരിശോധന - Ajamalne തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത