തുരത്തിടാം നമുക്കീ മഹാവ്യാധിയെ
ഒന്നിച്ചു നിന്നു തുരത്തിടാം.
കോവിഡെന്ന മഹാവ്യാധി
പകരുന്നത് ഒഴിവാക്കിടേണം
രാജ്യത്തെ, ലോകത്തെ സംരക്ഷിച്ചിടേണം.
കടയിൽ പോയാലും
കളിക്കുവാൻ പോകിലും
കൈകൾ സോപ്പുപയോഗിച്ച് കഴുകിടേണം.
മാസ്ക് ധരിക്കുക, പരിസരം കാക്കുക
തുരത്തിടാം നമുക്കീ മഹാവ്യാധിയെ. സമ്പർക്കത്തിൽ നിന്നു നാം
അകന്നിടേണം
മനസാൽ നാം ഒരുമിച്ചിടേണം.
സർക്കാറിനൊപ്പം നീങ്ങിടേണം
ഒന്നിച്ചു നിന്നു തുരത്തിടാം
നമുക്കീ മഹാവ്യാധിയെ..