ജി.വി.എച്ച്.എസ്. എസ്. ഇരിയണ്ണി/അക്ഷരവൃക്ഷം/ കഴിവ്

Schoolwiki സംരംഭത്തിൽ നിന്ന്
കഴിവ്
എരിഞ്ഞിപ്പുഴ എന്ന മനോഹര ഗ്രാമം. പാലവും പുഴയും മരങ്ങളും നിറഞ്ഞ ഗ്രാമം.ആ ഗ്രാമത്തിലായിരുന്നു രാജു എന്ന +1 വിദ്യാർത്ഥിയുടെ വീട്. രാജുവിന്ന് കൂട്ടുകാരായി അപ്പും കുട്ടനുമായിരുന്നു ഉണ്ടായിരുന്നത്.അവർ എന്നും പുഴയ്ക്കരികിൽ കളിക്കാൻ പോകുമായിരുന്നു. അവർ അന്നും പോയി. അന്ന് അവിടെ ചിലർ വന്ന് ലഹരിയിലൂടെ ആനന്ദം ആസ്വധിക്കുന്നുണ്ടായിരുന്നു. ആ നേരം രാജുവും കൂട്ടുകാരും ആ ലഹരി ഉപയോഗികുന്നവരെ ദൂരെ നിന്ന് നോക്കികൊണ്ടിരുന്നു.അൽപ്പസമയത്തിന്നു ശേഷം ആ വ്യക്തികൾ എന്തോ അത്യാവശ്യ കാര്യത്താനായി അവിടെ നിന്ന് എവിടെക്കോ യാത്രയായി.പിന്നിട് രാജുവും കൂട്ടുകാരും പോയി നോക്കുമ്പോൾ അവർ ഉപയോഗിച്ച ലഹരിയുടെ ബാക്കിഭാഗം അവിടെ അവർ കണ്ടു അതു കണ്ട കുട്ടൻ രാജുവോടും അപ്പുവോടും പറഞ്ഞു "എടാ ഇങ്ങോട്ട് നോക്ക് ദാ.... ഒരു പാക്ക് സികററ്റും ഒരു പാക്ക് CooL ഉം" . അത് കണ്ട് അപ്പു പറഞ്ഞു "എടാ ഇത് ആരും അറിയാതെ നമ്മൾക്ക് ഉപയോഗിച്ച് നോക്കാം? കുറച്ച് മുൻമ്പ് നീ അവരെ കണ്ടില്ലേ അവർ ഇത് ഉപേയോഗിച്ച് എന്തു മാത്രം സന്തോഷിച്ചു " . രാജു പറഞ്ഞു " അത് ok പക്ഷെ ഇവിടെ Safe അല്ല നമ്മുക്ക് എന്റെ പഴയ തകർന്ന വീട്ടിൽ പോകാം" . കുട്ടൻ പറഞ്ഞു " എന്നാ വാ..... നമ്മൾക്ക് പോകാം" അവർ അവിടേക്ക് പോയി. ലഹരിയോടുണ്ടായ ചെറു കൗതുകം അവരെ ലഹരിക്ക് അടിമയാക്കി .ലഹരിയുടെ അഭാവം അവരെ മോഷണത്തിലേക്കും മറ്റ് മോശം കൂട്ടുകെട്ടിലേക്കും കൊണ്ടുപോയി. ലഹരിക്ക് വേണ്ടി അവർ കൊച്ചു കൊച്ചു മോഷണം നടത്തി, മാതാപിതാകളിൽ നിന്ന് അവർ പണം മോഷ്ടിച്ചു, കടക്കാരനില്ലാത്ത നേരം കടയിലെ പണവും ലഹരി വസ്തുകളും മോഷ്ടിച്ചു ,ലഹരി ഉപയോഗികുന്നവരിൽ നിന്നും ലഹരി മോഷ്ടിച്ചു. പല തെറ്റിലൂടെയും അവരറിയാതെ അവർ സഞ്ചരിച്ചു.അങ്ങനെ പല ദിവസങ്ങളിലും ലഹരിയിലൂടെയുള്ള ആനന്ദം അവർ ആസ്വദിച്ചു . ഒരു നാൾ പരീക്ഷയിൽ മാർക്ക് കുറഞ്ഞ് രാജു വീട്ടിൽ എത്തി അത് കണ്ട് അവനെ അച്ഛനും അമ്മയും വഴക്കു പറഞ്ഞു. അതൊക്കെ കഴിഞ്ഞ് അവൻ തകർന്ന വീട്ടിൽ പോയി.നേരം വളരെ വൈകിയതിനാൽ അവിടെ ആരും ഉണ്ടായിരുന്നില്ല അതിനാൽ അവൻ മടങ്ങി. പിറ്റെനാൾ രാജുവിന്റെ ജീവിതത്തിലെ വളരെ പ്രധാനപ്പെട്ട ദിവസമായിരുന്നു എഴുന്നേറ്റ നേരം തന്നെ അവന്റെ അമ്മ അവനോട് ദേഷ്യത്തിൽ പറഞ്ഞു "എടാ നീ ആ ഉണ്ണിയെ കണ്ട് പഠിക്ക് അവൻ രാവിലെ 5:30 മണിക്കിരുന്ന് വായിക്കുന്നുണ്ടായിരുന്നു നിന്നക്ക് അതൊന്നും കഴിയില്ലലോ കുറെ തെണ്ടി ചെക്കൻമാരുടെ കൂടെ നടക്കാന്നും സിനിമ കണ്ടിരിക്കാനുംഅല്ലേ ടാ നിനക്ക് കഴിയൂ ..." രാജുവിന്റെ അമ്മയുടെ വാക്കുകൾ അവനെ വല്ലാതെ ദുഃഖിദനാകി. ആ നേരം അവന് ഉണ്ണിയോട് വന്ന ദേഷ്യവും ദുഃഖവും അടക്കിപ്പിടിച്ച് മിണ്ടാതിരുന്നു അവൻ സ്കൂളിൽ പോയി.സ്കൂളിൽ പലർക്കും ഉണ്ടാകാറുള്ള ഒരു കൗമാര പ്രണയമോഹം രാജുവിനും ഉണ്ടായിരുന്നു. അന്ന് ആ കാര്യം അവൻ അവളോട് പറയാൻ തീരുമാനിച്ചു .അവൻ ആ മോഹം കൊണ്ട് അവളുടെ അടുത്തു പോയി പറഞ്ഞു " Hai എനിക്ക് നിനോട് ഒരു കാര്യം പറയണം കുറച്ചു ദിവസമായി നിന്നോട് ഒരു പ്രത്യേക ഇഷ്ട്ടം നീ വളരെ സുന്ദരിയാണ് നല്ല Smart ആണ് എന്നിക്ക് നിന്നെ എനിക്ക് വളരെ വളരെ ഇഷ്ട്ടാണ്..." രാജുവിന്റെ വാക്കുകൾക്ക് അവൾ മറുപടി പറഞ്ഞു "രാജൂ നീ പറഞ്ഞത് എനിക്കിഷ്ടപ്പെട്ടു ,പക്ഷെ എനിക്കിഷ്ടമല്ല, ക്ലാസ്സിലെ തന്നെ ഒരു മണ്ടനല്ലെ നീ .... നീ Smart അല്ല കലാപരമായും കായികപരമായും ഒരു കഴിവും ഇല്ലാത്തവനല്ലേ നീ.. എനിക്ക് നിന്നെ ഇഷ്ടം അല്ല അല്ല അല്ല " അവളുടെ വാക്കുകൾ രാജുവിന്റെ ക്ലാസ്സിൽ ആരോ പരസ്യമാക്കി എല്ലാവരും അവനെ "കഴിവില്ലാത്തവൻ " എന്ന് പറഞ്ഞ് കളിയാക്കി. അവൻ അന്ന് വളരെ സങ്കടത്തോടെ സ്കൂൾ വിട്ട ശേഷം നേരെ തകർന്ന വീട്ടിൽ പോയി. അവിടെ അപ്പുവും കുട്ടനും ഉണ്ടായിരുന്നു. അവൻ നേരെ വീട്ടിനകത്ത് പോയിരുന്ന് സിഗരറ്റും മറ്റു ലഹരിവസതുകളും ഉപയോഗിച്ചു സങ്കടം അകറ്റുവാൻ ശ്രമിച്ചു.ആ നേരം സ്കൂളിൽ നടന്ന കാര്യം അപ്പുവിനോടും കുട്ടനോടും പറയാൻ ഉണ്ണി വന്നു. രാജു വീട്ടിനകത്തുള്ളത് അറിയാതെ അവൻ പറഞ്ഞു "എടാ ഇന്ന് രാജു ക്ലാസ്സിൽ നാണം കെട്ടു, അവൻ ഏതോ പെണ്ണിനോട് അവന്റെ പ്രണയമോഹം അവൻ പറയുന്നത് ഞാൻ കേട്ടു .അവള് പറഞ്ഞു നീ കഴിവില്ലാത്തവനാണ് മണ്ടനാണ് എന്നൊക്കെ.. പറയുന്നത് ഞാൻ അവന്റെ ക്ലാസ്സിലെ എല്ലാവരോടും പറഞ്ഞു. അവനെ എല്ലാവരും കളിയാക്കി. അവൻ അല്ലെങ്കിലും ഒരു പാഴ് ജന്മം തന്നെ അല്ലെ ടാ ...." ഇതൊക്കെ വീട്ടിനകത്തുനിന്നു രാജു കേട്ടു .ഉണ്ണിയോടുണ്ടായ ദേഷ്യവും ലഹരി മൂലമുണ്ടായ അബോധാവസ്ഥയും മൂലം ഒരു കല്ലെടുത്ത് ഉണ്ണിയെ എറിഞ്ഞു.ഉണ്ണിയുടെ നെറ്റി പോട്ടി ചോര ഒഴുകി വേദന കടിച്ചമർത്തി ഉണ്ണി പറഞ്ഞു "എടാ പട്ടി... നീ ഇവിടെ ലഹരി ഉപയോഗിക്കുന്ന കാര്യം ഞാൻ എല്ലാവരോടും പറയുമെടാ ശവമേ ... " ഉണ്ണി പറഞ്ഞതുപോലെ ചെയ്തു .വീട്ടിൽ എത്തിയ രാജു നേരിട്ടത് ഒരു വലിയ കലഹമായിരുന്നു. രാജു തെറ്റു മനസ്സാലാക്കി കുട്ടനെയും അപ്പുവിനെയും ലഹരിയിൽ നിന്ന് അകറ്റാൻ ശ്രമിച്ചു .പിന്നീട് രാജു സ്നേഹിച്ചു പേനയെ.. പുസ്തകത്തെ.. സിനിമയെ.. അറിവിനെ.. പ്രകൃതിയെ... .അവൻ അവന്റെ ചിന്തകളും അനുഭവങ്ങളും ഉപയോഗിച്ച് കൊച്ചു കൊച്ചു കഥകൾ എഴുതി മാസികകൾ വഴി പ്രജരിപ്പിച്ചു. "കഴിവില്ലാത്തവൻ " എന്ന് അവനെ പറഞ്ഞ അവന്റെ വീട്ടുകാരും നാട്ടുകാരും കൂട്ടുകാരും അവനെ അനുമോധിച്ചു. അവന് വിജയിക്കാൻ മുന്നിലുണ്ടായത് ചിന്തകളും അനുഭവങ്ങളും ലക്ഷ്യബോധവും മാത്രമാണ്. ഇന്ന് നമ്മുടെ സമൂഹത്തിൽ രാജുവിനെ പോലെയുള്ള പലർക്കും നമ്മുക്ക് മാർഗം കാണിക്കാം


ABHIJITH A
9 B ജി.വി.എച്ച്.എസ്. എസ്. ഇരിയണ്ണി
കാസർഗോഡ് ഉപജില്ല
കാസർഗോഡ്
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ



 സാങ്കേതിക പരിശോധന - Ajamalne തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കഥ