ജി.വി.എച്ച്.എസ്.എസ് വട്ടേനാട്/സ്പോർട്സ് ക്ലബ്ബ്/2024-25
| Home | 2025-26 |
കുട്ടികളുടെ കഴിവും അഭിരുചിയുമനുസരിച്ച് പരമാവധി കുട്ടികൾക്ക് അവരുടെ താല്പര്യമുള്ള മേഖലകളിൽ പ്രകടനം നടത്തുന്നതിനുള്ള സൗകര്യങ്ങൾ ചെയ്തുകൊടുക്കുന്നുണ്ട്. സ്ഥിരം നാടകസംഘം, മാപ്പിളകലകൾക്കുള്ള പരിശീലനം, നാടൻപാട്ടു പരിശീലനം എന്നിവ നടത്തി വരുന്നു. നല്ലൊരു ഗ്രൗണ്ട് ഇല്ലാത്തപ്പോഴും, കായികമേളകളിൽ മികച്ച പ്രകടനം നടത്താൻ നമുക്കു കഴിയുന്നുണ്ട്. നമ്മുടെ കുട്ടികൾ സബ് ജില്ലാ, ജില്ലാ തലങ്ങളിൽ മികച്ച പ്രകടനം നടത്തിവരുന്നു. സംസ്ഥാന തലത്തിലും നമ്മുടെ കുട്ടികൾ വിവിധ ഇനങ്ങളിൽ പങ്കെടുത്ത് മികച്ച പ്രകടനം കാഴ്ചവെക്കാറുണ്ട്.
കായികമേള 2024
2024 ആഗസ്റ്റ് 29, 30 എന്നി ദിവസങ്ങളിലായി 2024 -25 അദ്ധ്യയനവർഷത്തിലെ സ്കൂൾ കായികമേള സംഘടിപ്പിച്ചു. സംസ്ഥാന സ്കൂൾ കായികമേളയുടെ ഭാഗമായിട്ടുള്ള എല്ലാ മത്സരങ്ങളും നടത്തുകയുണ്ടായി. കൂടാതെ ഉപജില്ല തലത്തിൽ നടന്ന സ്കൂൾ ഗെയിംസിൽ വട്ടേനാട് സ്കൂളിൽ നിന്നും ഫുട്ബോളിൽ ആൺകുട്ടികളുടെ സബ്ജൂനിയർ, ജൂനിയർ, സീനിയർ തുടങ്ങിയ വിഭാഗങ്ങൾ പങ്കെടുത്തു. സീനിയർ വിഭാഗം ആൺകുട്ടികൾ മൂന്നാംസ്ഥാനവും കരസ്ഥമാക്കി. ബാസ്കറ്റ് ബോളിൽ സീനിയർ ആൺകുട്ടികൾ മൂന്നാംസ്ഥാനവും ജൂനിയർ ആൺകുട്ടികളുടെ വോളിബോൾ മത്സരത്തിൽ രണ്ടാംസ്ഥാനവും കരസ്ഥമാക്കി. ജൂനിയർ ആൺകുട്ടികളുടെ കബഡി ഓപ്പൺ സെലക്ഷനിൽ 2 വിദ്യാർത്ഥികൾക്ക് ജില്ലാ ടീമിലേക്ക് സെലക്ഷൻ ലഭിച്ചു. സീനിയർ വിഭാഗത്തിൽ ഒരു കുട്ടിക്കും സെലക്ഷൻ ലഭിച്ചു. സബ് ജൂനിയർ , ജൂനിയർ പെൺകുട്ടികളുടെ ഖോ ഖോയിൽ ഒന്നാംസ്ഥാനം നേടിയത് വടടേനാട് സ്കൂളിന്റെ വിജയത്തിന് തിളക്കമേറി. ജൂനിയർ ആൺകുട്ടികളുടെ ഖോ ഖോയിൽ രണ്ടാംസ്ഥാനവും ലഭിച്ചു. സീനിയർ ആൺകുട്ടികളുടെയും പെൺകുട്ടികളുടെയും ഖോ ഖോ ഓപ്പൺസെലക്ഷനിൽ പത്തോളം വിദ്യാർത്ഥികൾക്ക് സെലക്ഷൻ ലഭിച്ചു. കരാട്ടെ,ബോക്സിങ്, വുഷു തുടങ്ങിയ വ്യക്തികത മത്സരങ്ങളിൽ നിരവധി കുട്ടികൾ നേട്ടങ്ങൾ കൈവരിച്ചു.