ജി.വി.എച്ച്.എസ്.എസ് വട്ടേനാട്/സയൻസ് ക്ലബ്ബ്-17

Schoolwiki സംരംഭത്തിൽ നിന്ന്

2017 ജൂൺ 16 ന് ഹൈസ്ക്കൂൾ വിഭാഗം സയൻസ് ക്ലബ്ബ് രൂപീകരിച്ചു. ഭാരവാഹികളെ തെരഞ്ഞെടുത്തു. 28. 6. 2017 HM രാജൻ മാഷ് ക്ലബ്ബ് ഉദ്ഘാടനം ചെയ്തു. പരീക്ഷണം, ഊർജ്ജസംരക്ഷണസന്ദേശം നൽകുന്ന സ്കിറ്റ്, ലഹരി വിരുദ്ധ സന്ദേശം എന്നിവ ഉദ്ഘാടനദിനത്തിലെ ശ്രദ്ധേയമായ പരിപാടികളായിരുന്നു. അന്നുതന്നെ ഊർജ്ജ സംരക്ഷണ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു. 5. 7. 2017 ന് തൃത്താല KSEB യിലെ അസിസ്റ്റന്റ് എൻജിനീയറുടെ നേതൃത്വത്തിൽ ഊർജ്ജ സംരക്ഷണം എന്ന വിഷയത്തിൽ ബോധവൽക്കരണ ക്ലാസ് ചർച്ച എന്നിവ നടന്നു. ഗീത ടീച്ചറുടെ നേതൃത്വത്തിൽ ഔഷധ സസ്യത്തോട്ട നിർമ്മാണവും നടന്നു. 17. 7. 2017 ന് 8, 9, 10 ക്ലാസിലെ കുട്ടികളുടെ നേതൃത്വത്തിൽ ദശപുഷ്പ പ്രദർശനം സംഘടിപ്പിച്ചു. 20. 7. 2017 ന് ക്ലാസ്തല ചാന്ദ്രദിന ക്വിസ് നടത്തി ക്ലാസ്തല വിജയികളെ തെരഞ്ഞെടുത്തു. 21. 7. 2017 ന് രാവിലെ 10 മണിയോടെ ചാന്ദ്രദിന ചുമർ പത്രിക പ്രദർശനവും സ്കൂൾ തല ചാന്ദ്രദിന ക്വിസും നടത്തി. മേഖലാതലത്തിലേക്ക് 3 പേരെ തെരഞ്ഞെടുത്തു. ഊർജ്ജസംരക്ഷണ പ്രവർത്തനത്തിന്റെ ഭാഗമായി കറണ്ട് ബിൽ ശേഖരിച്ച് കൺസ്യൂമർ നമ്പർ, മുൻ റീഡിങ്, ബിൽ തുക എന്നിവ രേഖപ്പെടുത്തുന്നതിനായി പ്രത്യേകം തയ്യാറാക്കിയ ഫോമുകൾ ക്ലാസിൽ വിതരണം ചെയ്തു. 25. 7. 2017 സയൻസ് ഇൻസ്പയർ അവാർഡിന് പേരുനൽകാൻ അർഹരായ കുട്ടികലെ തെര‍ഞ്ഞെടുത്തു.
സയൻസ് ക്ലബ് 2018-19
ജൂൺ

പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ഫലവൃക്ഷങ്ങൾ, തണൽ മരങ്ങൾ എന്നിവയു‌ടെ തൈച്ചെടികൾ ക്ലാസിൽ കൊണ്ടുവന്ന് കൈമാറി വീട്ടുവളപ്പിൽ നടുന്ന പ്രവർത്തനം നടന്നു. സയൻസ് ക്ലബ്ബ് രൂപീകരിച്ച് സമുദ്രദിനത്തിന്റെ പ്രാധാന്യത്തെക്കുറിച്ചുള്ള ലേഖനം 10 എച്ച് ലെ ദേവി അവതരിപ്പിച്ചു. മരുവൽക്കരണ വിരുദ്ധ ദിനത്തിന് ഒരു ബോധവത്കരണ ക്ലാസ് 8 എച്ച് ലെ ഹരിനന്ദ അവതരിപ്പിച്ചു. വായനാദിനത്തോടനുബന്ധിച്ച് സയൻസ് ക്ലബ്ബ് ഉദ്ഘാടനവും ഓരോ ക്ലാസിലും ഓരോ സയൻസ് പുസ്തകത്തെ പരിചയപ്പെടുത്തുന്ന പ്രവർത്തനവും നടന്നു. ശ്രീ ഗോവിന്ദ് - 10 ഇ, ഷിബിൽ സുരേഷ് - 8 എച്ച് എന്നിവർ ശാസ്ത്രപുസ്തക വായനക്കുറിപ്പ് അവതരിപ്പിച്ചു. അജിത് മാഷിന്റെ ഊർജ്ജസംരക്ഷണ ബോധവത്കരണ ക്ലാസോടുകൂടി ഊർജ്ജസംരക്ഷണ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു. ജൈവവൈവിധ്യ പാർക്ക് നവീകരണത്തിന് ഭാഗമായി 25ചെടികളിൽ മണ്ണ് നിറച്ച് ഔഷധസസ്യങ്ങൾ വെച്ചുപിടിപ്പിച്ചു. പ്ലാസ്റ്റിക്ക് മാലിന്യങ്ങൾ വേർത്തിരിച്ച് ശേഖരിക്കാനുള്ള കാർഡ്ബോർഡ് പെട്ടി ഓരോ ക്ലാസിലും ഉറപ്പുവരുത്തി.


ജൂലൈ‌

ശാസ്ത്രജ്ഞൻമാരുടെ ജീവചരിത്രക്കുറിപ്പ് അവതരണം, എട്ടാം ക്ലാസുകളിൽ ഊർജ്ജസംരക്ഷണം ബോധവത്കരണ സ്കിറ്റ് അവതരണം എന്നിവ ആദ്യ ആഴ്ചകളിൽ നടന്നു. ക്ലബ്ബിൽ ചാന്ദ്രദിന ക്വിസ്, സ്കൂൾതല സയൻസ് സെമിനാർ മത്സരം എന്നിവ നടത്തി. 9L ലെ പൗർണമി. എം സ്വന്തമായി നിർമിച്ച് അവതരിപ്പിച്ച ചാന്ദ്രദിന സ്ലൈഡ് പ്രസന്റേഷൻ ആകർഷകമായ ഒന്നായിരുന്നു. ചാന്ദ്രദിന ചുമർ പത്രിക പ്രദർശന മത്സരവും അന്നുതന്നെ നടന്നു. വിജയികളെ തെരഞ്ഞെടുത്ത് ക്ലാസ് തല വിജയികൾക്കുവേണ്ടി സ്കൂൾ തല ചാന്ദ്രദിന ക്വിസ് നടത്തി വിജയികളെ തെരഞ്ഞെ‌ടുത്തു. 8, 9 ക്ലാസിലെ കുട്ടികൾക്കുവേണ്ടി പേപ്പർ പേന നിർമാണ പരിശീലനം നടന്നു. ഹയർ സെക്കന്ററിയിലെ NSS അംഗങ്ങൾ പ്രവർത്തനത്തിന് നേതൃത്വം വഹിച്ചു. ദശപുഷ്പ പ്രദർശനവും ഇലക്കറികൾ കൊണ്ട് ഉണ്ടാക്കിയ വിവിധ ആഹാര പദാർത്ഥങ്ങളുടെ പ്രദർശന മത്സരം നടത്തി വിജയികളെ തെരഞ്ഞെടുത്തു. ഓരോ ക്ലാസിലും യങ്ങ് ഫാർമേഴ്സ് ക്ലബ്ബ് രൂപീകരിച്ച് കൈമാറി വീട്ടുവളപ്പിൽ പച്ചക്കറിത്തോട്ടം നിർമ്മിക്കുന്നതിനുള്ള പ്രവർത്തനം ഏറ്റെടുത്തു.

ചാന്ദ്രദിനം

സെമിനാർ

ശാസ്ത്രമേള 2017