ജി.വി.എച്ച്.എസ്.എസ്. മമ്പാട്/പ്രവർത്തനങ്ങൾ/2025-26
| Home | 2025-26 |
പ്രവേശനോത്സവം
ജി.വി.എച്ച്.എസ്.എസ് മമ്പാട്ടിലെ 2025 -26 അധ്യയനവർഷത്തെ പ്രവേശനോത്സവം സ്കൂൾ പ്രിൻസിപ്പൽ സന്ധ്യ പി ഉദ്ഘാടനം ചെയ്തു .പിടിഎ പ്രസിഡൻറ് അഷ്റഫ് ടാണ അധ്യക്ഷത വഹിച്ചു. സ്കൂൾ പ്രധാന അധ്യാപിക,വിഎച്ച്എസ്ഇ പ്രിൻസിപ്പൽ, എസ് എം സി ചെയർമാൻ, എം പി ടി എ പ്രസിഡണ്ട് എന്നിവർ ആശംസകൾ നേർന്നു. പ്രസ്തുത ചടങ്ങിൽ പത്താം ക്ലാസിൽ എ പ്ലസ് കരസ്ഥമാക്കിയ കുട്ടികൾക്ക് അനുമോദനങ്ങൾ നൽകി. അതിനുപുറമെ എൻ എം എം എസ് സ്കോളർഷിപ്പിൽ മികച്ച വിജയം നേടിയ കുട്ടികൾക്ക് ട്രോഫികൾ വിതരണം ചെയ്തു. പ്രവേശനോത്സവത്തിന്റെ ഭാഗമായി പ്രവേശനോത്സവ ഗാനവും, മുഖ്യമന്ത്രിയുടെ ഉദ്ഘാടന പരിപാടിയും രക്ഷിതാക്കളും കുട്ടികളും അടങ്ങുന്ന സദസ്സിനു മുന്നിൽ പ്രദർശിപ്പിച്ചു.