ജി.വി.എച്ച്.എസ്.എസ്. പുല്ലാനൂർ/അക്ഷരവൃക്ഷം/തിരിച്ചറിവ്

Schoolwiki സംരംഭത്തിൽ നിന്ന്
തിരിച്ചറിവ്

ശുചിത്വം പാലിച്ച് കൊണ്ടുള്ള സുന്ദരമായ ഒരു കൊച്ചു ഗ്രാമം.അവിടെ രോഗങ്ങൾ അധികം വരാറില്ല. ഒരു ദിവസം മറ്റൊരു ഗ്രാമത്തിലെ ഒരാൾ ആ ഗ്രാമത്തിൽ വന്നെത്തി. അവിടത്തെ പരിസരം കണ്ട് അയാൾ അത്ഭുതപ്പെട്ടുപോയി. എന്തൊരു വൃത്തിയുള്ള ഗ്രാമം. ഇവിടെ അധികം രോഗങ്ങൾ വരാറില്ല എന്ന് കേട്ടിട്ടുണ്ട്. എന്ത് കൊണ്ടായിരിക്കും അത്?
അപ്പോൾ ആ ഗ്രാമത്തിലെ ഒരാൾ അതു വഴി വന്നു. ആ ഗ്രാമവാസി അയാളോട് ചോദിച്ചു :എന്താണിങ്ങനെ അത്ഭുതപ്പെട്ടിരിക്കുന്നത്? അയാൾ പറഞ്ഞു :ഇവിടത്തെ ചുറ്റുപാടുകൾ കണ്ട് ഞാൻ നോക്കി നിൽക്കുകയായിരുന്നു.നിങ്ങൾ എങ്ങനെയാണ് ഈ ഗ്രാമം ഇത്ര വൃത്തിയായി സൂക്ഷിക്കുന്നത്?
ഇവിടെ പ്ലാസ്റ്റിക്‌ മാലിന്യങ്ങൾ അലക്ഷ്യമായി വലിച്ചെറിയാറില്ല. വെള്ളം കെട്ടി നിൽക്കുന്ന ചിരട്ട കളും , ടയർകളും , പാള കളും മറ്റും ഞങ്ങൾ സുക്ഷിക്കാറില്ല. അതിലെ വെള്ളത്തിൽ കൊതുകുകൾ മുട്ടയിട്ടു പെരുകാനുള്ള അവസരം ഞങ്ങൾ കൊടുക്കാറില്ല. ഇങ്ങനെ ഞങ്ങൾ ശുചിത്വം പാലിക്കാറുള്ളത് കൊണ്ട് ഇവിടെ അധികം രോഗങ്ങൾ വരാറില്ല എന്ന് ഗ്രാമവാസി പറഞ്ഞു.
"ഇനി എന്റെ ഗ്രാമവും ഇത് പോലെ നല്ല ശുചിത്വമുള്ള ഗ്രാമമാക്കി മാറ്റണം, അങ്ങനെ രോഗത്തെ പ്രതിരോധിക്കണം"എന്ന് പറഞ്ഞു കൊണ്ട് അയാൾ ഗ്രാമത്തിലേക്ക് നടന്നു.

മുഹമ്മദ്‌ ഹനാൻ എൻ. എം
4 A ജി വി എച്ച് എസ് എസ് പ‍ുല്ലാനൂർ
മലപ്പുറം ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Santhosh Kumar തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കഥ