ജി.വി.എച്ച്.എസ്.എസ്. നെല്ലിക്കുത്ത്/ജൂനിയർ റെഡ് ക്രോസ്

Schoolwiki സംരംഭത്തിൽ നിന്ന്

ജൂനിയർ  റെഡ് ക്രോസ്

ആരോഗ്യം,സേവനം സൗഹൃദം എന്ന മുദ്രാവാക്യം ഉയർത്തിപ്പിടിച്ച് സ്കൂളിൽ 180 കേഡറ്റുകൾ അടങ്ങുന്ന ജൂനിയർ റെഡ് ക്രോസ് പ്രവർത്തിക്കുന്നു. സ്കൂളിലെ ശുചീകരണ പ്രവർത്തനങ്ങൾ കുട്ടികളിലെ വ്യക്തിത്വ വികസനം ലഹരി വിരുദ്ധ ബോധവൽക്കരണം പ്ലാസ്റ്റിക് നിർമാർജനം അച്ചടക്കം തുടങ്ങിയവയിൽ ജെ ആർ സി കേഡറ്റുകൾ സജീവമായി പങ്കെടുക്കുന്നു. സ്കൂൾ മേളയിൽ മികച്ച വളണ്ടിയർമാരായും ഇവർ പ്രവർത്തിക്കുന്നു. എടവണ്ണ ഐ ഒ എച്ച് എസ് എസ് വച്ച് നടന്ന ക്യാമ്പിൽ ജെ ആർ സി യുടെ 60 കേഡറ്റുകളാണ് സ്കൂളിൽ നിന്നും. പ്രഥമ ശുശ്രൂഷ എന്ന വിഷയമായിരുന്നു ക്യാമ്പിൽ. സമൂഹത്തിന് മാതൃകയായി സ്കൂളിൽ നടന്ന ലഹരി വിരുദ്ധ റാലിയിലും ലഹരിക്കതിരായ മനുഷ്യചങ്ങലയിലും ജെ ആർ സി കേഡറ്റുകൾ സജീവമായി പങ്കെടുത്തു. സ്നേഹം,സൗഹൃദം എന്നീ വിഷയങ്ങളിൽ ഊന്നി കുട്ടികളുടെ സമഗ്ര വളർച്ച ലക്ഷ്യമാക്കി വിദ്യാലയത്തിൽ ജെ ആർ സി പ്രവർത്തിക്കുന്നു. ശുചിത്വം, ആരോഗ്യം, വ്യക്തിത്വ വികസനം എന്നീ മേഖലകളിൽ സ്കൂൾ തലത്തിൽ ജില്ലാതലത്തിൽ ക്ലാസുകൾ ക്യാമ്പുകൾ സംഘടിപ്പിക്കുന്നു .സാമൂഹ്യ സേവനം, ശുചിത്വ പ്രവർത്തനങ്ങൾ സാമ്പത്തിക സഹായം മുതലായവ യൂണിറ്റ് അംഗങ്ങൾ ഏറ്റെടുത്തു നടത്തുന്നു.വൃദ്ധസദന സന്ദർശനം,രോഗി സന്ദർശനംതുടങ്ങിയവ തങ്ങളുടെ പ്രവർത്തനത്തിന്റെ ഭാഗമാക്കുന്നു. അനീഷ് സാർ ആണ് യൂണിറ്റിനെ നയിക്കുന്നത്. 2024 ജനുവരി 26ന് മലപ്പുറം എം എസ് പി ഗ്രൗണ്ടിൽ റിപ്ലബിക് ദിനപരേഡിൽ ജെ ആർ സി കുട്ടികൾക്ക് പങ്കെടുക്കാൻ അവസരം ലഭിക്കുകയും രണ്ടാം സ്ഥാനം നേടുകയും ചെയ്തു

ക്ലീൻ ക്യാമ്പസ്ഗ്രീ,ൻ ക്യാമ്പസ്

സ്കൂളിലെ ജെ ആർ സി യൂണിറ്റിന്റെ നേതൃത്വത്തിൽ സ്കൂൾ അങ്കണം പ്ലാസ്റ്റിക് മുക്തമാക്കാനുള്ള പ്രവർത്തനങ്ങൾ നടത്തി വരുന്നു. പ്ലാസ്റ്റിക്കിന്റെ ദോഷവശങ്ങളെക്കുറിച്ച് ജെ ആർ സി കേഡറ്റുകൾ ബോധവൽക്കരണം നടത്തുന്നുണ്ട്. മിഠായി മിഠായി കബറുകൾ മറ്റു പ്ലാസ്റ്റിക് വസ്തുക്കൾ മുതലായവ സ്കൂളിൽ പ്രവേശിപ്പിക്കുന്നത് തടയാൻ ഒരു പരിധിവരെ ഈ ശ്രമത്തിന് സാധിച്ചിട്ടുണ്ട്. പിടിഎയുടെ സഹകരണത്തോടെ വാർഡ് കൗൺസിലർ ഉൾപ്പെടെയുള്ളവർ മുൻസിപ്പാലിറ്റിയെ സമീപിച്ച് ഹരിത കർമ്മ സേനയുടെ സഹായത്തോടെ പ്ലാസ്റ്റിക് വസ്തുക്കൾ സ്കൂളിൽ നിന്ന് നീക്കം ചെയ്യുന്ന പ്രവർത്തനങ്ങൾ ഇപ്പോൾ നടക്കുന്നുണ്ട്.

റെഡ് ക്രോസ്സിനെപ്പറ്റി കൂടുതൽ അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക : റെഡ്ക്രോസ്