ഉള്ളടക്കത്തിലേക്ക് പോവുക

ജി.വി.എച്ച്.എസ്.എസ്. കൊയിലാണ്ടി/പ്രവർത്തനങ്ങൾ/2025-26

Schoolwiki സംരംഭത്തിൽ നിന്ന്

പ്രവേശനോത്സവം 2025

കൊയിലാണ്ടി: സ്കൂളിന്റെ 2025- 2026 അധ്യയന വർഷത്തെ പ്രവേശനോത്സവം മികവാർന്ന രീതിയിൽ സംഘടിപ്പിച്ചു.കൊയിലാണ്ടി നഗരസഭ കൗൺസിലർ എ ലളിത പ്രവോശനോത്സവം ഉദ്ഘാടനം ചെയ്തു.മുഖ്യാതിഥി ആസിഫ് കാപ്പാടിന്റെ ഗാനാലാപനം കുട്ടികൾ നന്നായി ആസ്വദിച്ചു.നിരവധി വർഷങ്ങളായി സംസ്ഥാന കലോത്സവത്തിൽ ചെണ്ടമേളത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കുന്ന സ്കൂളിലെ കുട്ടികളുടെ വാദ്യമേളങ്ങളുെടെ അകമ്പടിയോടെയാണ് പുതിയ വിദ്യാർത്ഥികളെ വരവേറ്റത്. അതോടൊപ്പം പുതുതായി വന്ന എല്ലാ വിദ്യാ‍ർത്ഥികൾക്കു മധുരം നൽകി. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിദ്യാർത്ഥികൾക്ക് സ്കൂൾ സാന്ത്വനം ക്ലബ്ബ് പഠനോപകരണങ്ങൾ നൽകിയത് ശ്രദ്ധേയമാണ്.

പി.ടി.എ പ്രസിഡണ്ട് സജീവ് കുമാർ അധ്യക്ഷനായ ചടങ്ങിന് സ്റ്റാഫ് സെക്രട്ടറി മുഖ്യാതിഥി ആസിഫ് കാപ്പാടിന്റെ ഗാനാലാപനം കുട്ടികൾ നന്നായി ആസ്വദിച്ചു.ചടങ്ങിൽ പ്രിൻസിപ്പൽ പ്രദീപ്കുമാർ പ്രവേശനോത്സവം സന്ദേശം കുട്ടികൾക്ക് നൽകി.രഞ്ജു എസ് (എച്ച് എം ഇൻ ചാർജ് ) സ്വാഗതം പറഞ്ഞു.യു എസ് എസ് അവാർഡ് നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു.ബിജേഷ് ഉപ്പാലക്കൽ, ബ്രിജുല,സനോജ്,ഹരീഷ് കുമാർ എന്നിവർ ആശംസകൾ നേർന്നു. സ്റ്റാഫ് സെക്രട്ടറി നവീന ബിജു നന്ദി പ്രകാശിപ്പിച്ചു.

ലിറ്റിൽ കൈറ്റ്സ്,എൻ സി സി, എസ് പി സി വിദ്യാർത്ഥികൾ പുതുതായി വന്ന വിദ്യാർത്ഥികൾക്ക് അധ്യാപകരോടൊപ്പം നിന്ന് നിർദ്ദേശങ്ങൾ നൽകി. ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾ മീഡിയ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി

അക്കാദമിക മാസ്റ്റർ പ്ലാൻ ശിൽപശാല

കൊയിലാണ്ടി:2025 അധ്യയനവർഷത്തെ അക്കാദമിക മാസ്റ്റർപ്ലാൻ നിർമിതിക്കായുള്ള ശിൽപശാല സംഘടിപ്പിച്ചു.കോഴിക്കാട് ഡയറ്റിലെ മുൻ സീനിയർ ലെക്ചറർ ആയിരുന്ന ഡോ: വി പരമേശ്വരൻ ശിൽപശാലയ്ക്ക് നേതൃത്വം നൽകി.ശിൽപശാലയിൽ പ്രിൻസിപ്പാൾ പ്രദീപൻ മാസ്റ്റർ, എച്ച് എം ഷജിത ടീച്ച ർ, പി ടി എ പ്രസിഡണ്ട് സജീവൻ, എസ് ആർ ജി കൺവീനർ ബ്രിജുല ടീച്ചർ എന്നിവർ എന്നിവർ സംസാരിച്ചു.


സമഗ്രഗുണമേന്മാ വിദ്യാഭ്യാസ പദ്ധതി