ജി.വി.എച്ച്.എസ്സ്. മണീട്/അക്ഷരവൃക്ഷം/കോവിഡ് 19

Schoolwiki സംരംഭത്തിൽ നിന്ന്
കോവിഡ് 19

ഇന്ന് രാജ്യം ഭീതിയോടെ കാണുന്ന ഒരു വെെറസാണ് കോവിഡ് 19 .ധാരാളം പകർച്ച വ്യാധികളെ നാം നേരിട്ടിട്ടുണ്ട്. എങ്കുിലും ലോകം പകച്ചു നിൽക്കുകകയാണ് ഈ കൊറോണ വെെറസിനു മുമ്പിൽ. എങ്ങും ഭയത്തിൻെറയും , ഭീതിയുടെയും, ദീനരോദനത്തിൻെറയും മുറവിളികൾ മാത്രം.ശെെശവം മുതൽ വാർദ്ധക്യം വരെ താണ്ഡവമാടിയിരിക്കുകയാണ് ഈ മഹാവ്യാധി. മറെറന്തിനോടും പൊരുതിനേടി, വിജയിച്ച മാതാപിതാക്കൻമാരുടെ ജീവിതം ,ഈ കൊറോണ വെെറസിനു മുമ്പിൽഅവർ കീഴടങ്ങുന്നത് നോക്കി പകച്ചു നിൽക്കുവാനെ ഈ യുവതലമുറക്ക് കഴിയുന്നുള്ളു.

"ഈ സമയത്ത് ജീവൻ എങ്കിൽ ജീവൻ വെച്ച് ഭാരതം നേടീടണം"
എന്ന ആപ്തവാക്യം മുറുകെ പിടിക്കുന്ന ആരോഗ്യപ്രവർത്തകർ.ജീവനൊ, ജീവിതസ്വപ്നങ്ങളൊ, ഓർക്കാതെ ഈ വെെറസ് ബാധിച്ച നമ്മുടെ പ്രീയപ്പെട്ടവരെ ശ്രുശ്രൂഷിക്കുന്ന, ആശ്വസിപ്പിക്കുന്ന,കരുതുന്ന, ആ കരങ്ങൾക്ക് നമുക്ക് ഒത്തുചേർന്ന് ഒരഭിവാദ്യം അർപ്പിക്കാം.അവരാകട്ടെ നാളത്തെ നമ്മുടെ ധീര യോദ്ധാക്കൾ.

ഈ കൊറോണ കാലത്ത് നമുക്ക് ലഭിക്കുന്ന പാഠങ്ങൾ ഒരു വിദൃാർത്ഥിയെന്നപോലെ നമുക്കും പാലിക്കാം.അങ്ങനെ നമുക്കും പറയാം ഈ മഹാവ്യാധിയെ അതിജീവിച്ചുവെന്ന്. നമുക്കും അഭിമാനിക്കാം.നമ്മുടെ കൊച്ചു കേരളത്തെയോർത്ത്, നമ്മുടെ ആരോഗ്യപ്രവർത്തകരെയോർത്ത്, നമ്മുടെ ഭരണാധികാരികളെയോർത്ത്, നമ്മുടെ പോലീസധികാരികളെയോർത്ത്, . എൻെറ കേരളം , സുന്ദര കേരളം......

ലിയാമോൾ ബാബു
9 A ജി.എച്ച്.എസ്.മണീട്
പിറവം ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - ലേഖനം