ജി.വി.എച്ച്.എസ്സ്.എസ്സ് തട്ടക്കുഴ/പ്രവർത്തനങ്ങൾ/2023-24/പാഠംഒന്ന് ഒരു കൈ സഹായം
തട്ടക്കുഴ ഗവ.വോക്കെഷണൽ ഹയർ സെക്കന്ററി സ്ക്കൂളിൽ പാഠം ഒന്ന് ഒരു കൈ സഹായം എന്ന പദ്ധതിയുടെ ഭാഗമായി കേരള ഗ്രാമീണ ബാങ്കിന്റെ
കരിമണ്ണൂർ, ഉടുമ്പന്നൂർ ശാ ഖകളുടെ സംയുക്താഭിമുഖ്യത്തിൽ വിദ്യാർഥികൾക്കായി പഠനോ പകരണങ്ങൾ വിതരണം ചെയ്തു.ഉടുമ്പന്നൂർ ഗ്രാമീണബാങ്ക് മാനേജർ ശ്രീ സുരേഷ്,കരിമണ്ണൂർ ഗ്രാമീണ ബാങ്ക് മാനേജർ ശ്രീ സച്ചിൻ എന്നിവർ ചേർന്നു നൽകിയ പഠനോപകരണങ്ങൾ സ്കൂൾ പ്രിൻസിപ്പൽ ശ്രീമതി മഹിമ എം ജി,പ്രധാനധ്യാപിക ശ്രീമതി ഇ നിഷ എന്നിവർ ഏ റ്റുവാങ്ങി.പ്രസ്തുത ചടങ്ങിൽ ഉടുമ്പന്നൂർ ഗ്രന്ഥശാലയുടെആഭിമുഖ്യത്തിൽ നടത്തിയ വിവിധ മത്സരങ്ങളിലെ വിജയികൾക്കുള്ള സമ്മാനദാനവും ഉണ്ടായിരുന്നു.പ്രി സിപ്പാൾ മഹിമ എം ജി അധ്യക്ഷത വഹിച്ച യോഗത്തിൽ പ്രധാനധ്യാപിക ഇ നിഷ സ്വാഗതം ആശംസിച്ചു.ബാങ്കിന്റെ ശാഖാ മാനേജർമാരായ ശ്രീ സുരേഷ് ,ശ്രീ സച്ചിൻ എന്നിവർ ആശംസകൾ നേർന്നു.