ജി.വി.എച്ച്.എസ്സ്.എസ്സ് തട്ടക്കുഴ/പ്രവർത്തനങ്ങൾ/2022-23/പ്രവേശനോൽസവം

Schoolwiki സംരംഭത്തിൽ നിന്ന്

‍തട്ടക്കുഴ ഗവ.ഹൈസ്ക്കൂളിലെ പ്രവോശനോൽസവം അതിവിപുലമായ പരിപാടികളോടെ ആഘോഷിച്ചു. ഉടുമ്പന്നൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് ബിന്ദു രവീന്ദ്രൻ അധ്യക്ഷത വഹിച്ച യോഗം ഉടുമ്പന്നൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ലതീഷ് എം നിലവിളക്ക് കൊളുത്തി ഉദ്ഘാടനം ചെയ്തു.വാർഡ് മെമ്പർ ശ്രീമതി ജിൻസി സാജൻ,മുൻ ഹെഡ്മാസ്ററർ ബിനോ കെ സി, പെൻഷൻ സംഘടനാ ഭാരവാഹികൾ എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.പെൻഷൻ സംഘടനാ ഭാരവാഹികൾ കുട്ടികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തു.കുട്ടികൾക്ക് മധുരപലഹാരവിതരണം ഉണ്ടായിരുന്നു.സീനിയർ അസിസ്ററൻറ് ഷാജി ഏ ജെ നന്ദി അർപ്പിച്ചു.