ജി.വി.എച്ച്.എസ്സ്.എസ്സ് തട്ടക്കുഴ/പ്രവർത്തനങ്ങൾ/2022-23/അധ്യാപകദിനം
"സെപ്തംബർ 5"
അധ്യാപനത്തിൻ്റെ ആചാര്യനായ ഡോക്ടർ എസ്.രാധാകൃഷ്ണൻറെ ജൻമദിനം. അധ്യാപനത്തിൻ്റെ മഹത്വത്തെ തിരിച്ചറിഞ്ഞ് പ്രിയ ഗുരുനാഥൻമാരെ ആദരിക്കാനുള്ള സുവർണ്ണ ദിനം .
1962 ൽ ഡോക്ടർ എസ് രാധാകൃഷ്ണൻ ഇന്ത്യയുടെ രാഷ്ട്രപതിയായപ്പോൾ അദ്ദേഹത്തിൻ്റെ ശിഷ്യൻമാരും സുഹൃത്തുക്കളും അവരുടെ പ്രിയപ്പെട്ട അധ്യാപകൻ്റെ ജൻമദിനമായ സെപ്തംബർ 5 ആഘോഷമാക്കി മാറ്റാൻ അനുവദിക്കണമെന്നാവശ്യപ്പെട്ട് അദ്ദേഹത്തെ സമീപിച്ചു. അദ്ദേഹം അത് നിരസിക്കുകയും നിങ്ങൾക്ക് നിർബന്ധമാണെങ്കിൽ സെപ്തംബർ 5 എൻ്റെ ജന്മദിനമായി ആഘോഷിക്കുന്നതിനു പകരം അധ്യാപക ദിനം എന്ന പേരിൽ മുഴുവൻ അധ്യാപകർക്കും വേണ്ടി ആഘോഷിക്കാൻ ആവശ്യപ്പെട്ടു.
ഓരോ അധ്യാപകനും സദാ പ്രകാശിച്ചു കൊണ്ടിരിക്കുന്ന വിളക്കായിരിക്കണം .സ്നേഹവും സഹാനുഭൂതിയുമുള്ളവരായിരിക്കണം.
ഗുരുവും ദൈവവും ഒരുമിച്ച് മുൻപിൽ വന്നാൽ ആരെയാണ് ആദ്യം വന്ദിക്കേണ്ടത് ? ഗുരുവിനെ തന്നെയാണ് കാരണം ദൈവത്തെക്കുറിച്ച് പറഞ്ഞു തന്നത് ഗുരുവാണല്ലോ.
കബീർദാസ് അധ്യാപകരെ കുറിച്ച് പറഞ്ഞ വാക്കുകളാണിവ.
സദാ പ്രകാശിക്കുന്ന ഒരു വിളക്കു പോലെ കുഞ്ഞുമനസ്സുകളിൽ അറിവിൻ്റെയും വിവേകത്തിൻ്റെയും പ്രകാശം ചൊരിയുന്ന എല്ലാ അധ്യാപകർക്കുംഅധ്യാപകദിനാശംസകൾ.
.