ജി.വി.എച്ച്.എസ്സ്.എസ്സ്. മേപ്പയൂർ/പ്രവർത്തനങ്ങൾ/2025-26

Schoolwiki സംരംഭത്തിൽ നിന്ന്
Home2025-26
Archive float 2022-23 float 2023-24 float 2024-25 float 2025-26 float


പ്രവേശനോത്സവം2025-26 സദസ്സ്
പ്രവേശനോത്സവം2025-26 പായസ വിതരണം
ലളിതഗാനം
സദസ്സ്
സദസ്സ്- ബോധവൽക്കരണ ക്ലാസ്‍‍‍

പ്രവേശനോത്സവം

ഗവ. വൊക്കേഷണൽ ഹയർ സെക്കൻ്ററി സ്കൂൾ മേപ്പയൂരിൽ ഈ വർഷത്തെ പ്രവേശനോത്സവം മേലടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് സുരേഷ് ചങ്ങാടത്ത് ഉദ്ഘാടനം ചെയ്തു .പ്രശസ്ത ടി വി ,സിനിമാതാരം സിറാജ് തുറയൂർ , നാടൻപാട്ട് കലാകാരൻ ചൂട്ട് മോഹനൻ എന്നിവർ മുഖ്യാതിഥികളായി പങ്കെടുത്തു. പ്രിൻസിപ്പൽ എം സക്കീർ സ്വാഗതം പറഞ്ഞ ചടങ്ങിൽ പി ടി എ പ്രസിഡൻറ് വി. പി .ബിജു അധ്യക്ഷം വഹിച്ചു. ഹെഡ്മാസ്റ്റർ കെ നിഷിദ് റിപ്പോർട്ട് അവതരിപ്പിച്ചു .വിവിധ പരീക്ഷകളിലെ ഉന്നത വിജയികൾക്ക് മേപ്പയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് കെ ടി രാജൻ, ഗ്രാമപഞ്ചായത്ത് അംഗം പി പ്രശാന്ത്, പിടിഎ വൈസ് പ്രസിഡൻറ് ഷബീർ ജന്നത്ത് എന്നിവർ ഉപഹാരങ്ങൾ വിതരണം ചെയ്തു. സി .ടി ഭാസ്കരൻ മെമ്മോറിയൽ ,നാഗത്ത് ശിവാനന്ദൻ വൈദ്യർ എൻഡോമെന്റുകൾ ചടങ്ങിൽ വിതരണം ചെയ്തു .സി ടി സബീഷ്, എസ് എം സി ചെയർമാൻ വി മുജീബ് ,എം പി ടി എ ചെയർപേഴ്സൺ ലിജി അമ്പാടി, വിഎച്ച്എസ്ഇ പ്രിൻസിപ്പൽ ആർ. അർച്ചന ,അഡീഷണൽ ഹെഡ്മാസ്റ്റർ കെ എം മുഹമ്മദ് ,കൂവല ശ്രീധരൻ ,എൻ എം ദാമോദരൻ, പി കെ രാഘവൻ, കമ്മന അബ്ദുറഹ്മാൻ, ബാബു കൊളക്കണ്ടി, പ്രമോദ് നാരായണൻ വിളയാട്ടൂർ, കെ ലോഹ്യ,മേലാട്ട് നാരായണൻ ,എൻ വി നാരായണൻ എന്നിവർ സംസാരിച്ചു. പ്രോഗ്രാം കമ്മിറ്റി കൺവീനർ കെ സുധീഷ് കുമാർ നന്ദി രേഖപ്പെടുത്തി.