ജി.വി.എച്ച്.എസ്സ്.എസ്സ്. പയ്യോളി/സ്കൗട്ട്&ഗൈഡ്സ്

Schoolwiki സംരംഭത്തിൽ നിന്ന്

സ്കൗട്ട് ആൻഡ്‌ ഗൈഡ്, (scout and guides)

നമ്മുടെ സ്കൂളുകളിൽ സേവന തൽപരരായ ഒരുകൂട്ടം വിദ്യാർഥികളുടെ കൂട്ടായ്മയാണ് സ്കൗട്ട്&ഗൈഡ്. സ്കൂളുകളിലെ ഏതൊരു പരിപാടിക്കും ഇവർ മുന്നിലുണ്ടാവും. യുവജനോത്സവങ്ങളിലും സ്കൂൾ സ്പോർട്സ് മത്സരങ്ങളിലും സ്കൂളിന്റെ അഭിമാനമുയർത്തുന്ന സന്നദ്ധ സംഘടന യാണിത്.. രാജ്യപുരസ്കാർ ലഭിക്കുന്ന വിദ്യാർഥിക്ക് 24 മാർക്കും രാഷ്ട്രപതി പുരസ്കാരം ലഭിക്കുന്നവർക്ക് 49 മാർക്കും എസ്.എസ്.എൽ.സിക്ക് ഗ്രേസ്മാർക്കായി ലഭിക്കുന്നു എന്നതുതന്നെ വിദ്യാലയങ്ങളിൽ ഇതിന്റെ പ്രാധാന്യം വളരെ വലുതാണെന്നതിന്റെ തെളിവാണ്. സാമൂഹികസേവനത്തിന്റെ മഹത്വം ജനങ്ങളിലേക്കെത്തിക്കുന്ന സ്കൗട്ട്, ഗൈഡ് പ്രസ്ഥാനം നമ്മുടെ സ്കൂളിലും സജീവമാണ്.. നമ്മുടെ സ്കൂളിൽ മൂന്ന് ഗൈഡ് യൂണിറ്റും ഒരു സ്കൗട്ട് യൂണിറ്റുമാണ് പ്രവർത്തിക്കുന്നത്.. സ്കൗട്ടിങ്ങിനെ വ്യത്യസ്ത കാലഘട്ടങ്ങൾക്കനുസരിച്ച് ആറ് വ്യത്യസ്ത ബാഡ്ജുകളായി തിരിക്കുന്നു.
ബാഡ്ജുകൾ

1.പ്രവേശ് സ്കൗട്ടിങ്ങിലെ ആദ്യത്തെ ബാഡ്ജാണ് പ്രവേശ്. സ്കൗട്ടിങ്ങിലുള്ള അംഗത്വമായാണ് പ്രവേശ് ബാഡ്ജിനെ കാണുന്നത്.
2.പ്രഥമ സോപാൻ പ്രവേശ് ലഭിച്ച് ആറുമാസത്തിനു ശേഷമാണ് പ്രഥമ സോപാൻ ബാഡ്ജ് നൽകുന്നത്.
3.ദ്വിതീയ സോപാൻ പ്രഥമ സോപാൻ ലഭിച്ച് ഒമ്പതു മാസം ദ്വിതീയ സോപാൻ സിലബസനുസരിച്ച് വിവിധ സേവനപ്രവർത്തനങ്ങൾ ആസൂത്രണംചെയ്ത് നടത്തുകയും സ്കൗട്ടിങ്ങിലെ പ്രധാന കാര്യങ്ങളിൽ അറിവ് പരിശോധിക്കുകയും ചെയ്യുന്നു
4.തൃതീയ സോപാൻ ദ്വിതീയ സോപാൻ നേടി ഒമ്പതു മാസം തൃതീയ സോപാൻ സിലബസനുസരിച്ചുള്ള പ്രവർത്തനങ്ങൾക്കുശേഷമാണ് ഈ ബാഡ്ജ് ലഭിക്കുക
5.രാജ്യപുരസ്കാർ തൃതീയ സോപാൻ ലഭിച്ചശേഷമാണ് രാജ്യപുരസ്കാർ ലഭിക്കുന്നത്. രാജ്യപുരസ്കാർ ലഭിച്ച ഒരു വിദ്യാർഥിക്ക് എസ്.എസ്.എൽ.സിക്ക് 24 മാർക്ക് ഗ്രേസ് മാർക്കായി ലഭിക്കും. ഗവർണറാണ് ഈ പുരസ്കാരം നൽകുന്നത്. ഗ്രേസ് മാർക്ക്‌ ലഭിക്കുമെന്നതിലുപരി സേവന സന്നദ്ധതയുള്ള ഒരു തലമുറയെ വാർത്തെടുക്കാൻ ഈ പ്രസ്ഥാനത്തിലൂടെ സാധിക്കുന്നു..നമ്മുടെ സ്കൗട്ട് ഗൈഡ് കുട്ടികളും ഈ ബാഡ്ജുകൾ കരസ്ഥമാക്കിയാണ് സ്കൂൾ പഠനം പൂർത്തിയാക്കുന്നത്
6.രാഷ്ട്രപതി അവാർഡ് സ്കൗട്ടിങ്ങിലെ പരമോന്നത പുരസ്കാരമാണിത്. പ്രത്യേക ചടങ്ങിൽവെച്ച് രാഷ്ട്രപതി അവാർഡ് വിതരണം ചെയ്യും.
മിഷൻ 2021-26 പദ്ധതിയുടെ ഭാഗമായി ഈ വർഷം നമ്മുടെ സ്കൂളിലെ ഒരു വിദ്യാർത്ഥിക്ക് മേലടി ലോക്കൽ അസോസിയേഷൻ നൽകുന്ന സ്നേഹഭവനം പണി തുടങ്ങി..