ജി.വി.എച്ച്.എസ്സ്.എസ്സ്. പയ്യോളി/പരിസ്ഥിതി ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

ഹരിതം,പരിസ്ഥിതി ക്ലബ് KER/NGC / 11 / 39

കുട്ടികളിൽ പരിസ്ഥിതി അവബോധം ഉണ്ടാക്കുക,പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങളിൽ സജീവമായി പങ്കെടുക്കാൻ അവരെ തല്പരരാക്കുക എന്നീ ലക്ഷ്യങ്ങളോടെ പ്രവർത്തിക്കുന്ന ഒരു club ആണ് സ്കൂൾ പരിസ്ഥിതി ക്ലബ് . വർഷങ്ങളായി വളരെ മികച്ച , ധാരളം പ്രവർത്തനങ്ങൾ സ്കൂളിൽ നടത്തിവരുന്നുണ്ട്.2020 - 21, 2021-22 അധ്യയനവർഷങ്ങളിൽ പ്രവർത്തനങ്ങൾ Online ആയാണ് നടത്തിവരുന്നത് June 5 - പരിസ്ഥിതി ദിനാചരണവുമായി ബന്ധപ്പെട്ടാണ് പുതിയ വർഷത്തെ club പ്രവർത്തനങ്ങൾ ആരംഭിക്കുന്നത്. ഹരിതം എക്കോ ക്ലബിൽ ഈ അധ്യയനവർഷം 55 കുട്ടികളാണ് അംഗങ്ങളായിട്ടുള്ളത്. ടീച്ചർ കോ - ഓഡിനേറ്റർ സ്മിത.കെ. June 2 മുതൽ6 വരെ നീണ്ടു നിൽക്കുന്ന നിരവധി പ്രവർത്തനങ്ങൾ പരിസ്ഥിതി ദിനത്തോടനുബന്ധിച്ചു നടത്തി. മാസത്തിൽ ഒരു തവണയെങ്കിലും Dryday ആചരിക്കുന്നു ഭാരത്കാ അമൃത് മഹോത്സവ് -ന്റെ ഭാഗമായ് July 31 മുതൽ Aug - 5 വരെ വൈവിധ്യമാർന്ന പരിപാടികൾ നടത്തുകയുണ്ടായി ഊർജ്ജ സംരക്ഷണം - വെബിനാർ,വീട്ടിനുള്ളിലെ പ്ലാസ്റ്റിക് മാലിന്യം വേർതിരിക്കൽ , ശുചീകരണം തുടങ്ങിയ പരിപാടികൾ കുട്ടികളുടെ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി.

പരിസ്ഥിതി ദിന പ്രവർത്തനങ്ങൾ (June 2-to 6 )