ജി.വി.എച്ച്.എസ്സ്.എസ്സ്. അത്തോളി/അക്ഷരവൃക്ഷം/പ്രകൃതിയുടെ കാവൽക്കാരൻ

Schoolwiki സംരംഭത്തിൽ നിന്ന്
പ്രകൃതിയുടെ കാവൽക്കാരൻ

സൂര്യൻ ഉദിച്ചു വരുന്നതേ ഉള്ളു അഭിരാം എഴുന്നേറ്റിട്ടില്ല സൂര്യന്റെ വെളിച്ചം അവന്റെ മുഖത്തേക്ക് കർട്ടനിലൂടെ അരിച്ചു വന്നു പ്രകാശിച്ചു. അവൻ കണ്ണ് തുറന്നു കർട്ടൻ നീക്കി ജനൽപ്പാളി മെല്ലെ തുറന്നു പുറത്തു ബഹളമാണ് നഗരമായതുകൊണ്ടു തന്നെ കാറുകൾ, ബസ്സുകൾ, ലോറികൾ എന്നിവ ചീറിപ്പായുന്ന ശബ്ദവും ജോലിക്ക് പോകുന്നവരുടെയും കുട്ടികളുടെയും ബഹളവും. അവൻ എഴുന്നേറ്റു കുളിമുറിയിലേക്ക് നടന്നു അതിനു ശേഷം അടുക്കളയിലേക്കു. അമ്മ അവിടെ പത്രങ്ങളോട് മല്ലിടുകയായിരുന്നു അവനെ കണ്ടപാടെ അമ്മ ഒരു ഗ്ലാസ്‌ ചായ കൊടുത്തു. സംസാരിക്കാനൊന്നും അമ്മയ്ക്ക് സമയമുണ്ടായിരുന്നില്ല ഇത് കഴിഞ്ഞിട്ട് വേണം അമ്മയ്ക്ക് ജോലിക്ക് പോകാൻ അവനോടു സ്കൂളിൽ പോകാൻ റെഡിയാവാൻ പറഞ്ഞു അമ്മ അകത്തേക്ക് പോയി. അവൻ പെട്ടെന്ന് തയ്യാറായി വന്നു. മേശപ്പുറത്തു ബ്രെഡും ജാമും ഇരിപ്പുണ്ട്. പിന്നെ അവനും അമ്മയ്ക്കും കൊണ്ടുപോകാനുള്ള ഉച്ചഭക്ഷണവും. അവന്റെ മനസ്സിൽ ദേഷ്യം വന്നു.
"എന്നും ബ്രെഡും ജാമും കഴിച്ചു മടുത്തു അമ്മയ്‌ക്കു വല്ലാത്ത പുട്ടും കടലക്കറിയും ഉണ്ടാക്കിക്കൂടെ?"
ഇത് കേട്ട അമ്മ പറഞ്ഞു,"വേണമെങ്കിൽ എടുത്തു കഴിച്ചോ. എനിക്ക് രണ്ടുകൈയ്യേ ഉള്ളു. എല്ലാം ഞാൻ തന്നെ ചെയ്യണ്ടേ "അവൻ എങ്ങനെയൊക്കെയോ കഴിച്ചു തീർത്തു അപ്പോഴേക്കും അമ്മ റെഡിയായി നിന്നു രണ്ടുപേരും പുറത്തേക്കിറങ്ങി അമ്മ വാതിൽ പൂട്ടുകയായിരുന്നു. അവൻ ഫ്ലാറ്റിന്റെ ബാൽ ക്കണിയിലൂടെ പുറത്തേക്കു നോക്കി. അവൻ ആശ്ചര്യപെട്ടുപോയി !എല്ലാവരും തിരക്കിലാണ്. നടപ്പാതയുടെ അരികിൽ മാലിന്യക്കൂമ്പാരമുണ്ട്. ആളുകൾ അതൊന്നും ശ്രദ്ധിക്കുന്നേയില്ല. അമ്മ വിളിച്ചപ്പോൾ അവൻ ലിഫ്റ്റിൽ കയറി. അപ്പോഴും അവൻ ചിന്തിച്ചത് എന്തുകൊണ്ടാണ് ആളുകൾ റോഡിൽ മാലിന്യം തള്ളുന്നത് എന്നായിരുന്നു. കൊതുകെല്ലാം മുട്ടയിട്ട് പെരുകി അതല്ലേ ഡെങ്കിപ്പനിയുമായി വരുന്നത്. അതുപോലെ എലിപ്പനിയും മറ്റു മാരക വൈറസുകളും നമ്മുടെ ശരീരത്തിലെത്തും. പെട്ടെന്നാണവൻ ഓർത്തത്, താനിപ്പോൾ സ്കൂൾ ബസ്സിൽ ആണെന്ന കാര്യം. സ്കൂൾ എത്തിയിരിക്കുന്നു. ആയ വന്നു വരിവരിയായി ക്ലാസുകളിലേക്ക് കൊണ്ടുപോയി. ക്ലാസ്സിൽ തന്റെ അടുത്തിരിക്കുന്ന ആദിത്യൻ എത്തിയിട്ടില്ലായിരുന്നു. ടീച്ചർ ക്ലാസിലെത്തി ബിയോളജി ആണ് എടുത്തത്. കഥ പറയും പോലെയാണ് ടീച്ചർ പറയുന്നത്
"ഇന്നത്തെ ദിവസത്തിന്റെ പ്രത്യേകത എന്താണെന്നു അറിയാമോ?"ടീച്ചർ എല്ലാവരോടുമായി ചോദിച്ചു കുട്ടികൾ പലരും പലതും പറഞ്ഞു. " ഇന്ന് ലോക പരിസ്ഥിതി ദിനമാണ് നമ്മുടെ പ്രകൃതിയെയും മറ്റും സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയെ ഓർമ്മിപ്പിക്കാൻ ഒരു ദിവസം. നിങ്ങൾക്ക് പരിസ്ഥിതി സംരക്ഷണത്തെ കുറിച്ച് എന്താണ് പറയാനുള്ളത്? " അഭിരാം എഴുന്നേറ്റു നിന്നു. അവൻ പറഞ്ഞു, "ഇന്ന് നമ്മുടെ പ്രകൃതി ഇങ്ങനെയാവാൻ കാരണം മനുഷ്യരാണ്. മനുഷ്യൻ മാലിന്യങ്ങൾ അലസമായുപേക്ഷിച്ചു പ്രകൃതിയെ മലിനമാക്കുന്നു. അതിനാൽ തന്നെ ദിനം തോറും ഡെങ്കി പനിയും എലിപ്പനിയും മറ്റു വൈറസുകളും നമ്മുടെ പിന്നാലെ വരുന്നു " ടീച്ചർ അവനെ പ്രശംസിച്ചു. നഗരത്തിൽ ജീവിക്കുന്ന ഒരു കുട്ടിക്ക് പ്രകൃതിയെയും മാലിന്യങ്ങൾ കൊണ്ടുവരുന്ന അസുഖങ്ങളെ കുറിച്ചും ഇത്രയും ബോധമുണ്ടല്ലോ. ടീച്ചർ പറഞ്ഞു, "ഇതിനൊക്കെ കാരണം വ്യക്തിശുചിത്വമില്ലായ്മയാണ്. വീടും പരിസരവും എപ്പോഴും വൃത്തിയാക്കിവെക്കണം. അത് കേട്ടപ്പോൾ അഭിരാം എഴുന്നേറ്റു പറഞ്ഞു, "ടീച്ചർ,നമുക്ക് നാളെ ഇതിനെക്കുറിച്ചൊരു ബോധവൽക്കരണറാലിയും ക്‌ളാസും yസംഘടിപ്പിച്ചാലോ? " അതൊരു നല്ല കാര്യമാണെന്നും ആളുകളിൽ മാറ്റം കൊണ്ടുവരാൻ ഒരു പക്ഷെ സാധിക്കുമെന്നും ടീച്ചർ പറഞ്ഞു. പിറ്റേന്ന് രാവിലെ അഭിരാം പെട്ടന്ന് തന്നെ സ്കൂളിൽ എത്തി. മറ്റുള്ളവർ പ്ലക്കാർഡും മറ്റും ഉണ്ടാക്കിയിരുന്നു. അവൻ തന്റെ പ്ലക്കാർഡ് ബാഗിൽ നിന്നെടുത്തു. കുട്ടികളെയെല്ലാം തയ്യാറാക്കി നിർത്തി. റാലി ആരംഭിച്ചു. റാലിയുടെ മുന്നിൽ മുദ്രാവാക്യങ്ങൾ വിളിച്ചു പറഞ്ഞത് അഭിരമായിരുന്നു. എല്ലാവരും അവനെ ശ്രദ്ധിക്കാൻ തുടങ്ങി. ഒരു കുട്ടി പ്രകൃതിയെയും ശുചിത്വത്തെ പറ്റിയും വിളിച്ചു പറയുന്നത് കേട്ട് പലരും അത്ഭുതപ്പെട്ടു. പിറ്റേന്ന് അത് പത്രത്തിൽ വന്നു. പലയിടത്തുനിന്നും മാധ്യമപ്രവർത്തകരും ആളുകളും അവനെ കാണാൻ എത്തി. ഇനിയും ഇതുപോലെ പ്രകൃതിക്ക് വേണ്ടി സംസാരിക്കണമെന്നും മുദ്രവാക്യങ്ങൾ മുഴക്കണമെന്നും അവർ പറഞ്ഞു. ഇതെല്ലാം അവനിൽ ഉത്സാഹം ഉണ്ടാക്കി. ഈ വാർത്ത കേട്ട് മുഖ്യമന്ത്രി അവനെ വിളിച്ച് അഭിനന്ദിച്ചു. പലരും അവന് സ്വീകരണം നൽകി. ഒരു കാര്യമേ അഭിരാമിന് എല്ലാവരോടും പറയാനുണ്ടായിരുന്നുള്ളു - "പ്രകൃതിയെ സംരക്ഷിക്കേണ്ടത് നമ്മുടെ കടമയാണ്. നാം എപ്പോഴും ശുചിത്വം പാലിക്കണം. വീടും പരിസരവും വൃത്തിയായി സൂക്ഷിക്കണം. "

ഫയ്ഹ സാറ കെ
6 A ജി വി എച് എസ് എസ് അത്തോളി
കൊയിലാണ്ടി ഉപജില്ല
കോഴിക്കോട്
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ



 സാങ്കേതിക പരിശോധന - sreejithkoiloth തീയ്യതി: 27/ 04/ 2020 >> രചനാവിഭാഗം - കഥ