ഗവ.വി.എച്ച്.എസ്സ്.എസ്സ് പുളിങ്ങോം/അക്ഷരവൃക്ഷം/പ്രകൃതി ചിരിക്കുന്നു മനുഷ്യൻ കരയുന്നു

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ കാലം - പ്രകൃതി ചിരിക്കുന്നു മനുഷ്യൻ കരയുന്നു.

മനുഷ്യൻ്റെ നീച്ഛമായ അഹങ്കാരത്തിനും, കൊലയ്ക്കും, കൊള്ളയ്ക്കും എന്നതിലുപരി സ്വന്തം അമ്മയായ ഭൂമിയെ അങേയറ്റം ചൂഷണം ചെയ്തുകൊണ്ട് ജീവിച്ചപ്പോൾ നാം ഓർത്തോ ഒരു നാൾ ഇതിനെല്ലാം ഒരു ഭയാനകരമായ ശിക്ഷ ലഭിക്കുമെന്ന്. ഇല്ല ആരും ഓർത്തിട്ടുപോലുമില്ല. പക്ഷെ ഇന്നിതാ നമ്മുടെ മുന്നിൽ ആ ശിക്ഷ വന്നിരിക്കുന്നു'കൊറോണാ '. ഒരു ശിക്ഷ മാത്രമല്ല, മനുഷ്യന് പല പാഠങ്ങളും പഠിപ്പിക്കാൻ പ്രകൃതി തന്ന ഗുരു കൂടിയാണത്. ഭൂമിയുടെ അവകാശികളായ മൃഗങ്ങളെയും, പക്ഷികളെയും, പുഴകളെയും, മരങ്ങളെയും നശിപ്പിച്ച് അന്ന് നാം സന്തോഷിച്ചതില്ലേ അപ്പോൾ പ്രകൃതിയുടെ അട്ടഹാസം കേട്ടിട്ടും നാം അത് വായുവിൽ പറത്തിവിട്ടില്ലേ, ഇങ്ങനെയുള്ള ചുഷണങ്ങൾ തടയാൻ ഗ്രെറ്റ എന്ന കൗമാരക്കാരി നടത്തിയ പരുപാടിയെയും നാം പുച്ഛ ഭാവത്തോടെയെല്ലേ കണ്ടത്. ഇതിനെല്ലാം ഒരവസാനം എന്നതാണ് 'കൊറോണ '. ഇപ്പോൾ നമ്മുടെ പ്രകൃതി ചിരിക്കുന്നു, സന്തോഷിക്കുന്നു. പക്ഷികൾ വാനിൽ പാറിനടക്കുന്ന,വിഷങ്ങൾ കയറി മരണത്തിലേക്ക് ഇഴഞ്ഞു നീങ്ങു കയായിരുന്ന നമ്മുടെ പുഴകളും ഇന്ന് ജീവിതത്തിലേക്ക് തിരികെ മടങ്ങുകയാണ്. ഇതെല്ലാമാണ് ഇന്ന് പ്രകൃതിയുടെ കണക്കുകൂട്ടലുകൾ. എന്നാൽ മനുഷ്യരായ നാം ഇന്ന് കരയുന്നു. പണ്ട് വീട്ടിൽ അലങ്കാരത്തിനുവേണ്ടി പറവകളെ കൂട്ടിലടച്ചപ്പോൾ ഓർത്തോ നാം ഒരു നാൾ കൂട്ടിലാകുമെന്ന്. ഇന്ന് ഇതാണ് ഓരോ മനുഷ്യൻ്റെയും അവസ്ഥ. കൂട്ടിലടക്കപ്പെട്ട വന്യമൃഗത്തിന്റെ ഭവ്യതപോലെയല്ലേ നമ്മുടെ ജീവിതം.മനുഷ്യരായ നമുക്ക് 'പുകവലി ആരോഗ്യത്തിനു ഹാനികരമാണെന്ന് 'നാം പൊതു സ്ഥാലങ്ങളിൽ എഴുതിവെച്ചതില്ലേ, പക്ഷെ ഇതുപോലെ പുകവലി ആകാശമേഖങ്ങൾക്കും ഹാനികരമാണെന്നറിഞ്ഞ്‍ട്ടും പുക കുഴലുകൾ ആകാശത്തേക്ക് ഉയർത്തിവെച്ചില്ലേ, ആര് പൊറുക്കും ഈ തെറ്റ്. ഇന്ന് നാം പുകവലിക്കാതിരുന്നിട്ടും 'ചുമ 'യെല്ലേ. ഇങ്ങനെ ചുമച്ഛ് ചുമച്ചല്ലേ ഓരോ മനുഷ്യനും മരണത്തിലേക്ക് പോകുന്നത്. 'കൊറോണ 'അത് എല്ലാ പാഠങ്ങളും പഠിപ്പിച്ചുതരും . ഇനിയും നമുക്ക് ഒരുപാട് പാഠങ്ങൾ പഠിക്കാനുണ്ട്. ഇനിയുള്ള കാലം പ്രകൃതിയെ അറിഞ്ഞു ജീവിക്കുക. മിണ്ടാപ്രാണികളായ ജന്തുക്കളും പ്രകൃതിയുടെ അവകാശികളാണെന്ന് എപ്പോഴും ഓർത്തുകൊണ്ടിരിക്കുക. എന്നാലെ കൊറോണയെ പ്രകൃതി നമ്മളിൽനിന്നുമെടുത്തുമാറ്റുകയുള്ളു.

സുൽഫ ശംസുദ്ധീൻ
11 DT ജി വി എച്ച് എസ്‌ എസ്‌ പുളിങ്ങോം
പയ്യന്നൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Kannans തീയ്യതി: 03/ 02/ 2022 >> രചനാവിഭാഗം - ലേഖനം