ഉള്ളടക്കത്തിലേക്ക് പോവുക

ജി.വിഎച്ച്.എസ്.എസ്. വേങ്ങര / മലയാളം ക്ലബ്

Schoolwiki സംരംഭത്തിൽ നിന്ന്

മലയാളം ക്ലബിന്റെ കീഴിൽ ബഷീർ ദിനം ആചരിച്ചു

മലയാളം ക്ലബിന്റെ കീഴിൽ ബഷീർ ദിനം ആചരിച്ചു


ജൂലൈ 5-ബഷീർ ദിനം

വൈക്കം മുഹമ്മദ് ബഷീറിന്റെ ഓർമ്മ ദിനം ജൂലൈ 5 ന് സ്മാർട്ട് റൂമിൽ വച്ച് വിപുലമായ പരിപാടികളോടെ ആചരിച്ചു. മലയാള വിഭാഗത്തിന്റെയും വിദ്യാരംഗം കലാസാഹിത്യവേദിയുടെ ആഭിമുഖ്യത്തിൽ നടന്ന ചടങ്ങിൽ പ്രശസ്ത അധ്യാപകനും എഴുത്തുകാരനുമായ ഡോ. രാജേഷ് മോൻജി ബഷീറിന്റെ ചിത്രം വരച്ചു കൊണ്ട് ഉദ്ഘാടനം ചെയ്തു.

സ്കൂൾ ഹെഡ്മിസ്ട്രസ് ഷീന. സി അധ്യക്ഷത വഹിച്ച ചടങ്ങിൽ ആസിഫ്. എം സ്വാഗതം ആശംസിച്ചു. ഡെപ്യൂട്ടി ഹെഡ്മിസ്ട്രസ് ഖൈറുന്നിസ സി. എം, യു.പി വിഭാഗം പ്രതിനിധി ദീപ്ന ഗോപിനാഥ്, വിദ്യാരംഗം കലാസാഹിത്യവേദി കൺവീനർ ഇന്ദു കെ എന്നിവർ ആശംസകൾ അർപ്പിച്ചു.

ഡോക്യുമെന്ററി പ്രദർശനം, പോസ്റ്റർ നിർമ്മാണം, ബഷീർ കൃതികളുടെ പ്രദർശനം, മത്സര വിജയികൾക്കായുള്ള സമ്മാന വിതരണം എന്നിവയും നടന്നു. അർച്ചന ലക്ഷ്മി നന്ദി രേഖപ്പെടുത്തി.